EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗ​ദി​യു​ടെ ‘നൂ​ർ റി​യാ​ദി’​ന് ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോഡു​ക​ൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗ​ദി​യു​ടെ ‘നൂ​ർ റി​യാ​ദി’​ന് ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോഡു​ക​ൾ
News

സൗ​ദി​യു​ടെ ‘നൂ​ർ റി​യാ​ദി’​ന് ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോഡു​ക​ൾ

News Desk
Last updated: November 22, 2022 7:33 AM
News Desk
Published: November 22, 2022
Share

സൗ​ദി​യു​ടെ ത​ല​സ്ഥാ​ന​ ന​ഗ​രിയായ റിയാദിൽ ഇ​തു​വ​രെ കാണാത്ത പ്ര​കാ​ശ​വി​സ്മ​യം തീ​ർ​ത്ത ‘നൂ​ർ റി​യാ​ദ് ‘ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡു​ക​ൾ നേടി ചരിത്രത്തിൽ ഇടം പിടിച്ചു. ലോ​ക​ത്ത് ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​കാ​ശാ​ഘോ​ഷം എ​ന്ന നി​ല​യി​ലാണ് നൂർ റിയാദ് ലോ​ക റെ​ക്കോ​ഡു​ക​ൾ നേടിയത്. ഈ ​മാ​സം മൂ​ന്നി​ന് ‘പ്ര​കാ​ശ സ്ഫു​ര​ണം’ (പ​ൾ​സ് ഓ​ഫ് ലൈ​റ്റ്) എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച​യാ​ണ് റി​യാ​ദ് പ്ര​കാ​ശോ​ത്സ​വം സമാപിച്ചത്.

ലോ​ക​ത്ത് ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​കാ​ശാ​ഘോ​ഷം, ഏ​റ്റ​വും ദീ​ർ​ഘ​ദൂ​ര കാ​ഴ്​ച ന​ൽ​കി​യ ലേ​സ​ർ ഡി​സ്​പ്ലേ, ഏ​റ്റ​വും കൂടുതൽ വ​ലിപ്പ​മു​ള്ള ലേ​സ​ർ ഡി​സ്​പ്ലേ, ഏ​റ്റ​വും കൂടുതൽ ഉ​യ​ര​മു​ള്ള ലേ​സ​ർ ഡി​സ്​പ്ലേ, കെ​ട്ടി​ട​സ​മു​ച്ച​യ മു​ഖ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള​തും വ​ലു​തു​മാ​യ പ്ര​കാ​ശ പ്ര​ദ​ർ​ശ​നം, ഏ​റ്റ​വും കൂ​ടു​ത​ൽ ഡ്രോ​ണു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​കാ​ശ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യാണ് നൂർ റിയാദിന്റെ പ്രത്യേകതകൾ.

ക​ല​യും സം​സ്കാ​ര​വും നാ​ഗ​രി​ക​ത​യും സ​മന്വയിപ്പിച്ച നൂ​ർ റി​യാ​ദിൽ 28 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് പ്ര​കാ​ശ വി​രു​ന്നൊ​രു​ക്കി​യ​ത്. സൗ​ദി അ​ട​ക്കമുള്ള 40 രാ​ജ്യ​ങ്ങ​ളി​ൽ​ നിന്നും 130 ല​ധി​കം ക​ലാ​കാ​ര​ന്മാ​രു​ടെ 190 സൃ​ഷ്ടി​ക​ളാ​ണ് ‘നൂ​ർ റി​യാ​ദി​നെ’ പ്ര​കാ​ശ​കിരണങ്ങൾക്ക് കാരണം. രാ​ജ്യ​ത്തെ ആ​ദ്യ പൊ​തു​ക​ലാ​സം​രം​ഭ​മാ​യ ‘റി​യാ​ദ് ആ​ർ​ട്ടി’​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​കാ​ശോ​ത്സ​വം അ​ര​ങ്ങേ​റി​യ​ത്. മ​ല​സ് കി​ങ് അ​ബ്ദു​ല്ല പാ​ർ​ക്ക്, അ​ൽ-​സ​ഫ​റ ച​ത്വ​രം, ദി​രി​യ ച​രി​ത്ര​ന​ഗ​രം, കി​ങ് അ​ബ്ദു​ല്ല സാ​മ്പ​ത്തി​ക മേ​ഖ​ല അ​ട​ക്കമുള്ള ത​ല​സ്ഥാ​ന​ത്തെ 40 ഇ​ട​ങ്ങ​ളി​ലാ​യി 500 ൽ​പ​രം പ്ര​കാ​ശ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി​. റി​യാ​ദി​നെ ‘മ​തി​ലു​ക​ളി​ല്ലാ​ത്ത ക​ലാ പ്ര​ത​ല’​മാ​ക്കി​യ പ​രി​പാ​ടി നിരവധി പ്രതിഭകളുടെ വൈ​ഭ​വം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും ശ്രദ്ധേയമായി.

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ നൽകിയ പ്രോ​ത്സാ​ഹ​ന​ത്തി​ന് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നുവെന്ന് സാംസ്കാ​രി​ക മ​ന്ത്രി​യും റി​യാ​ദ് സി​റ്റി റോ​യ​ൽ ക​മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും റി​യാ​ദ് ആ​ർ​ട്ടി​ന്റെ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. നൂ​ർ റി​യാ​ദി​നെ പ്ര​കാ​ശ ക​ലാ​രം​ഗ​ത്തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ൻ ഇത് മൂലം സാ​ധി​ച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈ​വ​കൃ​പ​യി​ല്ലാ​തെ ഈ ​വി​ജ​യം സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല. ‘നൂ​ർ റി​യാ​ദി’​ന്റെ നേ​ട്ട​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​ഭ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും ഉ​ദാ​ഹ​ര​ണ​മാ​യാണ് കണക്കാക്കുന്നത്. ആ​ഗോ​ള ക​ലാ​രം​ഗ​ത്ത് സൗ​ദി അ​റേ​ബ്യ​യെ മു​ൻ​പ​ന്തി​യി​ൽ നി​ർ​ത്തു​ന്ന​തി​നും ഇ​തു​വ​ഴി സാ​ധി​ച്ചുവെന്ന് അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്ദു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.

TAGGED:Guinness World RecordNoor Riyadh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്

January 26, 2024
News

ലോക സർക്കാർ ഉച്ചകോടിക്ക് ആതിഥ്യമരുളാൻ യുഎഇ

February 6, 2023
News

സന്തോഷം സ്വയം കണ്ടെത്താം, മോട്ടിവേഷൻ ക്ലാസുമായി ബഹ്റൈൻ കേരളീയ സമാജം

March 28, 2023
News

കുവൈറ്റിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

November 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?