EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
News

ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

Web Desk
Last updated: May 6, 2026 5:22 PM
Web Desk
Published: May 6, 2026
Share

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിളർപ്പ് മുന്നിൽ കണ്ട് തമിഴ്നാട്ടിലെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (എഐഎഡിഎംകെ). തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട അണ്ണാ ഡിഎംകെയ്ക്ക് കിട്ടിയത് 47 സീറ്റുകളാണ്. ഈ 47 എംഎൽഎമാരിൽ മുപ്പതിലേറെ പേ‍ർ വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന നിലപാട് എടുത്തുവെന്നാണ് സൂചന.

വിജയ്ക്കൊപ്പം ചേരാൻ താത്പര്യം കാണിക്കുന്ന എഐഎഡിഎംകെ രാജ്യസഭാ എംപി സി.വി ഷൺമുഖത്തെ കേന്ദ്രീകരിച്ചാണ് പാർട്ടിയിലെ വിമത നീക്കങ്ങൾ. ടിവികെ അനുഭാവം കാണിക്കുന്ന ഈ എംഎൽഎമാരെല്ലാം ഷൺമുഖത്തിൻ്റെ ഓഫീസിൽ ഒത്തുകൂട്ടിയിട്ടുണ്ട്. എഐഎഡിഎംകെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഈ എംഎൽഎമാ‍ർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടു. ജയിച്ച എംഎൽഎമാരുടെ യോ​ഗം ഇന്ന് വിളിക്കുമെന്നായിരുന്നു നേരെത്തയുള്ള സൂചനയെങ്കിലും ഭൂരിപക്ഷം എംഎൽമാരും വിജയ്ക്ക് പിന്തുണ വേണമെന്ന നിലപാട് എടുത്തതോടെ യോ​ഗം എടപ്പാടി മാറ്റിവച്ചെന്നാണ് വിവരം.

അതിനിടെ എൻഡിഎ സഖ്യം വിടാൻ എഐഎഡിഎംകെയിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. പാർട്ടിയിലെ നാൽപ്പത്തിലേറെ എംഎൽഎമാരും ഈ നീക്കത്തെ അനുകൂലിക്കുന്നുവെന്നാണ് സൂചന. എൻഡിഎ സഖ്യത്തിൻ്റെ ഭാ​ഗമായിട്ടാണ് ഇക്കുറി എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ടിവികെ തരം​ഗത്തിൽ അധികാരം പിടിക്കാനുള്ള പാർട്ടിയുള്ള മോഹങ്ങൾ തകർന്നിരുന്നു. സഖ്യകക്ഷിയായ ബിജെപി ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്.

TAGGED:Tamilnadu ElectiontvkVijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

ഒരു വ‍ർഷം മുൻപ് സൗദ്ദിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

June 3, 2023
News

കേരളത്തിന് അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്

July 30, 2024
News

“ഈ രാജ്യം മുഴുവൻ എന്റെ വസതിയല്ലേ”;രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു

August 8, 2023
News

മലമുകളിൽ വഴി തെറ്റിയ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?