EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
News

ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Web Desk
Last updated: February 14, 2026 5:39 PM
Web Desk
Published: February 14, 2026
Share

തിരുവനന്തപുരം: വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ആലിൻ ദാനം ചെയ്തത്.

രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റോഡ് മാർഗമാണ് അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്. പൊലീസ് സേനയുടെ കൃത്യമായ ഇടപെടലിലൂടെ ഗതാഗതം സുഗമമാക്കിയാണ് അതിവേഗം അവയവങ്ങൾ ആശുപത്രികളിൽ എത്തിച്ചത്. ബന്ധുക്കളുടെ താല്പര്യം പരിഗണിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ രണ്ട് കുഞ്ഞുങ്ങൾക്കാണ് നൽകിയത്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഈ ഉദ്യമത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള മികച്ച ഏകോപനം ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരാനോവിനിടയിലും അവയവദാനത്തിന് തയ്യാറായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും തീരുമാനം മഹത്തരമാണ്. കേരള സമൂഹത്തിന് മുന്നിൽ അവർ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആലിന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, ഔദ്യോഗിക ബഹുമതികളോടെ കുഞ്ഞിനെ നാട് യാത്രയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

TAGGED:Alin Sherin Abraham
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൻ തുകയ്ക്ക് ‘ചത്താ പച്ച’ ഡിജിറ്റൽ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ആകെ ബിസിനസ് 60 കോടി കടന്നു
  • ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • യാചകന് സ്വന്തമായി മൂന്ന് ആഢംബര കാറുകൾ! സമ്പന്ന യാചകനെ പിടികൂടി ദുബായ് പൊലീസ്
  • അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ
  • നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ

You Might Also Like

News

ഖത്തറിന്റെ ലോകകപ്പ് സംഘാടന മികവിന് അഭിനന്ദനമറിയിച്ച് യു എ ഇ ഭരണാധികാരികൾ

December 20, 2022
NewsSports

അണ്ടര്‍ 19 ട്വന്റി-20 വനിത ലോകകിരീടം ഇന്ത്യയ്ക്ക്

January 30, 2023
NewsSports

പോര്‍ച്ചുഗലും ബ്രസീലും പ്രീക്വാർട്ടറിൽ

November 29, 2022
News

വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

January 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?