EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ
News

നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ

Web Desk
Last updated: February 13, 2026 5:31 PM
Web Desk
Published: February 13, 2026
Share

ദില്ലി: രാജ്യത്തെ പണപ്പെരുപ്പം കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയുടെ പുതിയ രീതിയില്‍, ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് എസ്ബിഐ റിപ്പോർട്ട്.പണപ്പെരുപ്പ ഡാറ്റ കണക്കാക്കുന്നതിനായി പുതുതായി ഉള്‍പ്പെടുത്തിയ മാർക്കറ്റുകളില്‍ ഭൂരിഭാഗവും ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കണക്കുകളില്‍ ഒരുതരം ചായ്‌വ് ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-ലെ പുതിയ സി.പി.ഐയില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ 565 പുതിയ മാർക്കറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ 43 ശതമാനവും യുപിയിലും മഹാരാഷ്ട്രയിലുമാണ്.

മാർക്കറ്റുകള്‍ക്ക് പുറമെ, വിലനിലവാരം കണക്കാക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തിലും പുതിയ സി.പി.ഐയില്‍ മാറ്റമുണ്ട്. 2012-ലെ പട്ടികയില്‍ 299 ഉല്‍പ്പന്നങ്ങളാണുണ്ടായിരുന്നതെങ്കില്‍, 2024-ല്‍ ഇത് 358 ആയി ഉയർന്നു. ഇതില്‍ സാധനങ്ങളുടെ എണ്ണം 259-ല്‍ നിന്ന് 314 ആയും സേവനങ്ങളുടെ എണ്ണം 40-ല്‍ നിന്ന് 50 ആയും വർധിച്ചു. ഗ്രാമീണ ഭവനം, ഓണ്‍ലൈൻ സ്ട്രീമിംഗ് സേവനങ്ങള്‍, പാല്‍ അധിഷ്ഠിത മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍, ബാർലി, പെൻഡ്രൈവ്, എക്സ്റ്റേണല്‍ ഹാർഡ് ഡിസ്ക്, ആയ, ബേബിസിറ്റർ, വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം, കാലഹരണപ്പെട്ട വിസിആർ/വിസിഡി/ഡിവിഡി പ്ലെയർ, റേഡിയോ, ടേപ്പ് റെക്കോർഡർ, ഉപയോഗിച്ച വസ്ത്രങ്ങള്‍, സിഡി/ഡിവിഡി കാസറ്റുകള്‍, കയർ തുടങ്ങിയവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

2011-ലെ സെൻസസ് പ്രകാരം 25 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 12 നഗരങ്ങളിലെ 12 ഓണ്‍ലൈൻ മാർക്കറ്റുകളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, സൂറത്ത്, പുണെ, ജയ്പൂർ, ലഖ്‌നൗ, കാണ്‍പൂർ എന്നിവയാണ് ഈ നഗരങ്ങള്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വില വ്യതിയാനങ്ങള്‍ ആഴ്ചതോറും നിരീക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയതിനാല്‍, അതിവേഗം വളരുന്ന ഇൻഡോർ, പട്‌ന, നാഗ്പൂർ, ഭോപ്പാല്‍, താനെ തുടങ്ങിയ നഗരങ്ങള്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഈ നഗരങ്ങളെല്ലാം 25 ലക്ഷം ജനസംഖ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവയാണ്.

പുതിയ രീതി പ്രകാരം 2026 ജനുവരിയിലെ പണപ്പെരുപ്പം 2.75 ശതമാനമാണ്. പഴയ രീതിയില്‍ ഇത് 2.55 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 2.73 ശതമാനവും നഗരങ്ങളില്‍ 2.77 ശതമാനവുമാണ്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 2.13 ശതമാനമായി രേഖപ്പെടുത്തി.

പുതിയ സി.പി.ഐ പ്രകാരം 2026 ജനുവരിയിലെ അടിസ്ഥാന പണപ്പെരുപ്പം 3.4 ശതമാനമാണ്. പഴയ രീതിയില്‍ ഇത് ഏകദേശം 4.15 ശതമാനമായിരുന്നു. സ്വർണത്തിന്റെ വെയ്റ്റേജ് കുറച്ചതാണ് അടിസ്ഥാന പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. 2012-ലെ പട്ടികയില്‍ 1.08 ശതമാനമായിരുന്ന സ്വർണത്തിന്റെ വെയ്റ്റേജ്, 2024-ല്‍ 0.62 ശതമാനമായി കുറഞ്ഞു.

TAGGED:MaharashtraUPUttarpradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
News

‘കലോത്സവത്തിലെ പരാജയം ഉള്‍ക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തരാക്കണം’; ഹൈക്കോടതി

December 29, 2022
News

കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍

August 24, 2023
News

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ചീഫ് ജസ്റ്റിസ് പങ്കെടുക്കില്ല, വിധി പറഞ്ഞ ബെഞ്ചിലെ ഒരു ജഡ്ജിയെത്തും

January 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?