തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന. മന്ത്രി വി.ശിവൻകുട്ടിയാണ് ഭാവന വിരുന്നിൽ വന്ന് മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ചിത്രം പങ്കുവച്ചത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് മന്ത്രി ശിവൻ കുട്ടി ചിത്രം പങ്കുവച്ചത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മയും ഭാവനയ്ക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം കേരളത്തിൻ്റെ സാമൂഹിക – സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ അതിഥികളായി എത്തിയത്. ക്ഷണിക്കപ്പെട്ട സാമുദായിക നേതാക്കൾ അടക്കമുള്ളവർക്കൊപ്പം മുഖ്യമന്ത്രി ക്രിസ്മസ് കേക്ക് മുറിച്ചു.




