ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്സിൻ്റെ (Startup Works) പുതിയ ബ്രാൻഡ് അംബാസഡറായി മലയാള ചലച്ചിത്ര താരം ആസിഫ് അലിയെ പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ഔദ്യോഗിക ഒപ്പുവെപ്പ് ചടങ്ങും വാർത്താസമ്മേളനവും 2026 മെയ് 31-ന് ഉച്ചയ്ക്ക് 3 മണിക്ക് ദുബായിലെ ആസ്പിൻ കൊമേഴ്സ്യൽ ടവർ, ഷെയ്ഖ് സായിദ് റോഡിൽ നടക്കും.
ചടങ്ങിൽ ആസിഫ് അലി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും സ്റ്റാർട്ടപ്പ് വർക്സുമായി കൈകോർക്കുന്നതിന്റെ പശ്ചാത്തലവും ഭാവി പദ്ധതികളും പങ്കുവെക്കുകയും ചെയ്യും.ഈ ചടങ്ങിലൂടെ സ്റ്റാർട്ടപ്പ് വർക്സ് തന്റെ 10-ാം വാർഷികാഘോഷങ്ങൾക്കും തിരിതെളിയുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി യുഎഇയിലെ സംരംഭകർക്ക് വിശ്വസ്ത സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനം, ഇതിനോടകം 35,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ (Happy Customers) സ്വന്തമാക്കിയതായും ചടങ്ങിൽ പ്രഖ്യാപിക്കും.
യുഎഇയിൽ മാത്രം ഒതുങ്ങാതെ, കേരളത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിക്കും.സംരംഭകർക്ക് കൂടുതൽ സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി “my team” എന്ന പുതിയ ഡിവിഷനും ആരംഭിക്കുന്നു. ഒരു ബിസിനസുകാരന് ആവശ്യമായ HR, Finance, Accounting, Compliance, Business Support Services, Consultancy തുടങ്ങി എല്ലാ അനുബന്ധ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ബിസിനസ് സെറ്റപ്പിൽ നിന്ന് ദിനംപ്രതി പ്രവർത്തനങ്ങളിലേക്കുള്ള എല്ലാ പിന്തുണയും ഒരിടത്ത് ലഭ്യമാക്കുന്ന സമഗ്ര സേവന പ്ലാറ്റ്ഫോമായിരിക്കും eFirst All-in-One.
ചടങ്ങിൽ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീർ, സ്റ്റാർട്ടപ്പ് വർക്സ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഹിജാബ അബ്ദുള്ള എന്നിവർ പങ്കെടുക്കും. യുഎഇയിലെ ബിസിനസ് സേവന രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ ചടങ്ങിലേക്ക് മാധ്യമപ്രവർത്തകരെയും വ്യവസായ പ്രമുഖരെയും സംഘാടകർ സ്വാഗതം ചെയ്തു.
ചടങ്ങിന്റെ വിവരങ്ങൾ
📅 തീയതി: 31 മെയ് 2026
🕒 സമയം: ഉച്ചയ്ക്ക് 3:00 മണി
📍 വേദി: Aspin Commercial Tower, Sheikh Zayed Road, Dubai, UAEസ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി; 10-ാം വാർഷികാഘോഷങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും തുടക്കം ദുബായിൽ


