EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ.സ്വദേശികൾക്ക് ആദരം; 25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതിയുമായി എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യു.എ.ഇ.സ്വദേശികൾക്ക് ആദരം; 25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതിയുമായി എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും
Diaspora

യു.എ.ഇ.സ്വദേശികൾക്ക് ആദരം; 25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതിയുമായി എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും

Web Desk
Last updated: May 26, 2026 2:24 PM
Web Desk
Published: May 26, 2026
Share

ദുബായ്: യു.എ.ഇ. സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം (2.5 മില്യണ്‍) മൂല്യമുള്ള ബൃഹത്തായ സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും. സഹിഷ്ണുതയുടെയും മാനവികതയുടെയും ആഗോള മാതൃകയായ യുഎഇയുടെ വളര്‍ച്ചയ്ക്ക് സ്വദേശി സമൂഹം നല്‍കുന്ന പിന്തുണയ്ക്കും കാരുണ്യത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഈ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശി പൗരന്മാര്‍ക്ക് 1,000 ദിര്‍ഹം വീതം മൂല്യമുള്ള വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് അഡ്വാന്‍സ്ഡ് ബയോളജിക്കല്‍ ദെന്തസ്ട്രി, സ്‌മൈല്‍ മേക്കോവര്‍, ഫേഷ്യല്‍ ഈസ്‌തെറ്റിക്‌സ്, ചര്‍മ്മ സംരക്ഷണം, ആന്റി-ഏജിംഗ് ട്രീറ്റ്‌മെന്റുകള്‍, കോസ്‌മെറ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ആരോഗ്യ-സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാകും.

മാസിന്‍സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും എഎം ഹെല്‍ത്ത് ഹബ്ബിന്റെ കോ-ഫൗണ്ടറുമായ പ്രവീണ്‍ പിള്ള, ഏരീസ് ദെന്തല്‍ ആന്‍ഡ് ഈസ്‌തെറ്റിക് ക്ലിനിക്കിന്റെയും എഎം ഹെല്‍ത്ത് ഹബ്ബിന്റെയും സ്ഥാപകയായ ഡോ. നിവേദ്യ റോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ശൈഖ് ജുമാ ബിന്‍ മക്തും അല്‍ മക്തുമിന്റെ ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡൈ്വസറുമായ യാക്കൂബ് അല്‍ അലി, എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫരീദ് ലുത്ഫി എന്നിവര്‍ യു.എ.ഇ. സ്വദേശി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. എഎം ഹെല്‍ത്ത് ഹബ്ബിന്റെയും ഏരീസ് ക്ലിനിക്കിന്റെയും ഈ മാനുഷിക മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനത്തെ വിശിഷ്ടാതിഥികള്‍ അഭിനന്ദിച്ചു.

‘പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെയും ബിസിനസ്സ് സംരംഭങ്ങളെയും നെഞ്ചോട് ചേര്‍ത്ത യുഎഇ സ്വദേശി സമൂഹത്തോടുള്ള ഞങ്ങളുടെ ചെറിയൊരു നന്ദി പ്രകടനമാണിത്. കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായ ഈ രാജ്യത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കുമായി തിരിച്ചു നല്‍കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് പ്രവീണ്‍ പിള്ള, ഡോ. നിവേദ്യ സോഹന്‍ റോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സോഹന്‍ റോയ് പങ്കെടുത്തു.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള എഎം ഹെല്‍ത്ത് ഹബ്ബും, ദുബായ് ജെബിആറില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏരീസ് ഡെന്റല്‍ ക്ലിനിക്കും, ‘രോഗം വരാതെ സൂക്ഷിക്കുക’ എന്ന സന്ദേശം മുന്‍നിര്‍ത്തി ഒട്ടനവധി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്

TAGGED:am health hubaries dental clincUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം

April 14, 2023
Diaspora

വി​ദ്യാഭ്യാസ വി​ദ​ഗ്ദ്ധനും എഴുത്തുകാരനുമായ കെ.കെ അബ്ദുൾ ​ഗഫാ‍ർ അന്തരിച്ചു

July 6, 2026
News

യുഎഇയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുന്ന ആദ്യ 4 രാജ്യങ്ങൾ

February 23, 2023
DiasporaNews

ദുബായ്-ഷാർജ ട്രാഫിക്ക് സുഗമമാകുന്നു, അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്കരണം പൂർത്തിയായി

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?