EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം
News

എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം

News Desk
Last updated: January 25, 2023 11:59 AM
News Desk
Published: January 25, 2023
Share

വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം കുടിക്കുന്നതിന് എയർ ഇന്ത്യയിൽ വിലക്ക്. മദ്യപിച്ചശേഷം യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാന യാത്രയിലെ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ യാത്രക്കാർക്ക് ദുരനുഭവം ഉണ്ടായതിനാൽ ഡിജിസിഎ പിഴ ഈടാക്കിയിരുന്നു.

ജനുവരി 19ന് നിലവിൽ വന്ന നയമനുസരിച്ച് ക്യാബിൻക്രൂ നൽകുന്നതിന് പുറമേ മദ്യപിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. സ്വന്തം ബാഗിൽനിന്ന് മദ്യമെടുത്ത് കുടിച്ചാൽ ക്യാബിൻ ക്രൂ കണ്ടെത്താനാണ് പ്രത്യേക നിർദേശം. വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണമെന്ന് നയത്തിൽ വ്യക്തമാക്കുന്നു. ആവശ്യമെന്ന് വന്നാൽ മദ്യം വിളമ്പാൻ വിസമ്മതിക്കണമെന്നും നയത്തിലുണ്ട്.

മദ്യപിച്ച യാത്രക്കാരനെ ‘മദ്യപൻ’ എന്ന് അഭിസംബോധന ചെയ്യരുതെന്നും കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നുമാണ് നിർദേശം. മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ ശാന്തമായി സംസാരിക്കണമെന്നും മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും നിർദേശത്തിലുണ്ട്. സന്തോഷത്തിനായി മദ്യം കഴിക്കുന്നതും മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.

ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും തടസ്സവും സൃഷ്ടിക്കുമെന്ന് തോന്നിയാൽ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGGED:air indiaalcohol policyDGCA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

പുരസ്‌കാരങ്ങളുടെ നിറവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

March 17, 2023
News

മുൻഭാര്യയെ കൊന്നയാളെ സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി

May 15, 2023
News

കമ്പം ടൗണിലൂടെ ഓടി അരിക്കൊമ്പന്‍, ആക്രമണ ഭീതിയില്‍ ജനങ്ങള്‍; ഒരാള്‍ക്ക് പരിക്ക്

May 27, 2023
News

കൊവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ ആക്ടീവ് കേസുകളും കുറഞ്ഞു

December 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?