EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐന്‍ ദുബായ് ഉടൻ തുറക്കില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഐന്‍ ദുബായ് ഉടൻ തുറക്കില്ല
DiasporaNews

ഐന്‍ ദുബായ് ഉടൻ തുറക്കില്ല

News Desk
Last updated: October 26, 2022 9:44 AM
News Desk
Published: October 26, 2022
Share

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ‘ഐന്‍ ദുബായ്’ ഉടൻ തുറക്കില്ലെന്ന് അധികൃതർ. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധികൃതര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ ഐന്‍ ദുബായ് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്നാണ് വിവരം.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ചില നിര്‍മാണ പ്രവൃത്തികള്‍ക്കായി 2022 മാര്‍ച്ച് 14 മുതൽ ഐന്‍ ദുബായിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. റമദാന് ശേഷം പെരുന്നാളോടെ വീണ്ടും തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഐന്‍ ദുബായ് വീണ്ടും തുറക്കുന്ന സമയം വീണ്ടും നീട്ടിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. കഴിഞ്ഞ മാസങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നതായി അറിയിപ്പിലുണ്ട്.

ദുബായ് ബ്ലൂ വാട്ടര്‍ ഐലൻ്റില്‍ സ്ഥിതി ചെയ്യുന്ന ‘ഐന്‍ ദുബായ്’ കഴിഞ്ഞ ഒക്ടോബര്‍ 21 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്‍സര്‍വേഷന്‍ വീലിന്, ‘ലണ്ടന്‍ ഐ’യുടെ ഇരട്ടിയാണ് ഉയരം. ദുബായുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന ‘ഐന്‍ ദുബായി’ലൂടെ ദുബായ് നഗരം 360 ഡിഗ്രിയിൽ ആസ്വദിക്കാനാവും. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളുമുണ്ട്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റ് സമയമെടുക്കും.

TAGGED:Ain Dubai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

മാർബർഗ് വൈറസ്, രണ്ട് സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ യുഎഇ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു

April 2, 2023
News

പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

July 24, 2026
Diaspora

പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനെന്ന് അഡ്വ. സണ്ണി ജോസഫ്

October 11, 2025
News

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം: മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു

March 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?