EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അദ്​വ അൽ ആരിഫിയെ സൗദിയിലെ കായിക സഹമന്ത്രിയായി നിയമിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അദ്​വ അൽ ആരിഫിയെ സൗദിയിലെ കായിക സഹമന്ത്രിയായി നിയമിച്ചു 
News

അദ്​വ അൽ ആരിഫിയെ സൗദിയിലെ കായിക സഹമന്ത്രിയായി നിയമിച്ചു 

News Desk
Last updated: December 25, 2022 10:08 AM
News Desk
Published: December 25, 2022
Share

അദ്​വ അൽ ആരിഫിയെ സൗദിയിലെ പുതിയ കായിക സഹമന്ത്രിയായി നിയമിച്ചു. കായിക രംഗത്തെ ശ്രദ്ധേയ വനിതാ വ്യക്തിത്വമായ അദ്​വ സൗദി ഒളിമ്പിക്‌സ് കൗൺസിൽ, ഫുട്‌ബാൾ ഫെഡറേഷൻ എന്നിവയിലെ അംഗവും കായിക മന്ത്രാലയത്തിലെ പ്ലാനിങ്​ ആൻഡ്​ ഡെവലപ്‌മെൻറ്​ അണ്ടർ സെക്രട്ടറിയുമാണ്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലാണ് അദ്​വ അൽ ആരിഫിയെ സഹമന്ത്രിയായി നിയമിച്ചത്.

കായിക മന്ത്രാലയത്തിൽ ആസൂത്രണ, വികസന ചുമതലയുള്ള അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്​വ അൽ ആരിഫി റിയാദ് അൽ-യമാമ സർവകലാശാലയിൽ നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിണിയാണ്. കമ്യൂണിറ്റി സ്‌പോർട്‌സിൽ വിപുലമായ കഴിവും വൈദഗ്ധ്യവും പ്രകടിപ്പിച്ചിട്ടുള്ള അദ്​വ രാജ്യത്തിലെ വനിതകളുടെ കായിക വികസനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ്.

ചെറുപ്പം മുതലേ വിവിധ കായിക മത്സരങ്ങൾ ആവേശത്തോടെ വീക്ഷിച്ചിരുന്ന അദ്​വ ഫുട്ബാളിനോട് അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ശേഷം 2019ൽ അൽ ആരിഫി സ്പോർട്സ് മന്ത്രാലയത്തിൽ നിക്ഷേപ ഡയറക്ടറായി ചേർന്നു. തുടർന്നാണ് സൗദി ഒളിമ്പിക്‌സ് കമ്മിറ്റി ഒളിമ്പിക്‌സ് കൗൺസിൽ അംഗമായി അൽ ആരിഫിയെ നോമിനേറ്റ് ചെയ്തത്.

2019 ൽ തന്നെ അൽ ആരിഫി സൗദി ഫുട്ബാൾ അസോസിയേഷനിൽ ചേർന്നു. സൗദി ഫുട്ബാൾ ഫെഡറേഷന്‍റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ച അവർ പിന്നീട് സൗദി ഫുട്ബാൾ അസോസിയേഷൻ കമ്മിറ്റിയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അദ്​വ. തന്നിലർപ്പിച്ച വിശ്വാസത്തിന് അദ്​വ അൽ അൽ ആരിഫി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കിയെ നന്ദി അറിയിച്ചു.

TAGGED:Adva Al Arefisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ

July 9, 2026
News

ലോകത്തിലെ ഏറ്റവും ചെ​ല​വേ​റി​യ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്

December 3, 2022
News

യുഎഇ പതാക ദിനം നാളെ; പതാകയെ അപമാനിച്ചാൽ കടുത്ത ശിക്ഷ

November 2, 2022
News

മാവേലിക്കരയില്‍ നാല് വയസുകാരിയെ അച്ഛന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

June 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?