EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിവാഹിതയെന്ന് വെളിപ്പെടുത്തി നടി ലെന: ഭർത്താവ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വിവാഹിതയെന്ന് വെളിപ്പെടുത്തി നടി ലെന: ഭർത്താവ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്
Entertainment

വിവാഹിതയെന്ന് വെളിപ്പെടുത്തി നടി ലെന: ഭർത്താവ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്

Web Desk
Last updated: February 27, 2024 6:54 PM
Web Desk
Published: February 27, 2024
Share

താൻ വീണ്ടും വിവാഹിതയായെന്ന് വെളിപ്പെടുത്തി നടി ലെന. ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്തുമായി കഴിഞ്ഞ മാസം തൻ്റെ വിവാഹം കഴിഞ്ഞുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ മിഷനെ നയിക്കുന്ന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് പരിചയപ്പെടുത്തിയത്. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ ഇന്ത്യൻ വ്യോമസേനയിൽ സീനിയർ പൈലറ്റാണ്. 2024 ജനുവരി 27-ന് അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് താൻ വിവാഹിതയായതെന്ന് ലെന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. പ്രശാന്തിന് ഏറെ പ്രധാനപ്പെട്ട ഈ ദിവസത്തിൽ ഈ വിശേഷം പങ്കുവയ്ക്കാനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

 

View this post on Instagram

 

A post shared by Lenaa ലെന (@lenaasmagazine)


ഇന്ത്യൻ നിർമ്മിത റോക്കറ്റിൽ ഇന്ത്യക്കാരായ നാല് പേരെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രോ പദ്ധതിയാണ് മിഷൻ ഗഗൻയാൻ. ഗഗൻയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികളെ ചൊവ്വാഴ്ച തുമ്പയിലെ ഇസ്രോ സ്പേസ് സെൻ്ററിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് പരിചയപ്പെടുത്തിയിരുന്നു. മലയാളിയും ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത്ത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരുമാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായി ബഹിരാകാശയാത്ര നടത്തുക. ഇവർക്കുള്ള പരിശീലനപരിപാടികൾ നേരത്തെ റഷ്യയിൽ പൂർത്തിയായിരുന്നു.

TAGGED:Actressactress lenaLenaMovie Actress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രേമലുവും നൂറ് കോടി ക്ലബിൽ

March 11, 2024
Entertainment

തീ പാറും പോസ്റ്റർ പുറത്തിറക്കി ആർഡിഎക്സ്, പോസ്റ്ററിൽ ഷെയ്ൻ നിഗം നടുക്ക് തന്നെ

June 24, 2023
EntertainmentNews

ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല; മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

May 11, 2023
Entertainment

കിച്ച സുദീപ്- അനുപ് ഭണ്ഡാരി ചിത്രം ‘ ബില്ല രംഗ ബാഷ’

September 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?