കൊച്ചി: നടൻ ടിനി ടോമിൻ്റെ മകനടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. ഇന്നലെ രാത്രി ഇരുമ്പനത്ത് നിന്നാണ് കൊച്ചി ഹിൽ പാലസ് പൊലീസ് മൂന്ന് പേരെയും പിടികൂടിയത്. ചോദ്യം ചെയ്തലിൽ വിരുദ്ധ മൊഴി നൽകിയ ഇവരെ പൊലീസ് പരിശോധിച്ചതിൽ ഒരാളുടെ പോക്കറ്റിൽ നിന്നുമാണ് നാല് ഗ്രാം കഞ്ചാവ് പിടികൂടിയത്.
പ്രതികളെല്ലാം 20,23 വയസ്സിലുള്ളവരാണ്. ടിനി ടോമിൻ്റ മകൻ ആദമിനെ കൂടാതെ കാർത്തിക്, അമൽ എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും പാൻ്റിൻ്റെ പോക്കറ്റിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. സ്റ്റേഷനിലെത്തിച്ച പ്രതികളെ കേസെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുറഞ്ഞ അളവിലാണ് കഞ്ചാവ് കണ്ടെത്തിയത് എന്നതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചത്.




