EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; 2025 ആദ്യം പിറക്കുക കിരിബാത്തി ദ്വീപിൽ;സംസ്ഥാനത്തും വൻ സുരക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; 2025 ആദ്യം പിറക്കുക കിരിബാത്തി ദ്വീപിൽ;സംസ്ഥാനത്തും വൻ സുരക്ഷ
News

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; 2025 ആദ്യം പിറക്കുക കിരിബാത്തി ദ്വീപിൽ;സംസ്ഥാനത്തും വൻ സുരക്ഷ

Web News
Last updated: December 31, 2024 9:47 AM
Web News
Published: December 31, 2024
Share

കൊച്ചി: 2025 പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരുപ്പ് മാത്രം.ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം എത്തുക.ഇന്ത്യൻ സമയം 3.45-ന് ന്യൂസിലൻഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും.

ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.സംസ്ഥാനത്തും പുതുവർഷ ആഘോഷങ്ങൾ പ്രമാണിച്ച് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

1000 പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി മൈതാനത്തെ ബാരിക്കേഡ് ചെയ്ത് നാലായി തിരിച്ച് ജനങ്ങളെ പ്രവേശിപ്പിക്കും. കമാലക്കടവ്, ബീച്ച്, വെളി മൈതാനം, വൈപ്പിൻ ജെട്ടി, വാസ്‌കോ സ്‌ക്വയർ, ബി.ഒ.ടി. ഈസ്റ്റ് എന്നിവിടങ്ങളിൽ പബ്ലിക്‌ അഡ്രസ്‌ സിസ്റ്റം ഉറപ്പാക്കും. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ കൺട്രോൾ റൂം തുറക്കുമെന്നും പൊലീസ് അറിയിച്ചു.

TAGGED:2025Celebrationsnew year
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022
News

മലയാളിയെ തേടി വീണ്ടും ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം

November 4, 2022
News

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 17, 2024
News

യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?