ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ച് വിചാരണ കോടതി. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്.
പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ സോമന്‍ ആണ് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്ത എന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിലാണ് ശിക്ഷാ വിധി നടത്തിയിരിക്കുന്നത്.
വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. ഗുരുതര സ്വാഭമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, അനാദരവ്, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ 13 കുറ്റങ്ങള്‍ കോടതി ശരിവെക്കുകയും ചെയ്തിരുന്നു.