EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കാൻ…
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കാൻ…
DiasporaEditoreal PlusNews

ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കാൻ…

News Desk
Last updated: October 30, 2022 9:05 AM
News Desk
Published: October 30, 2022
Share

ലോകകപ്പിന് ഇനി 21 ദിവസത്തെ കാത്തിരിപ്പ് ബാക്കി. നവംബർ 1 മുതൽ ഖത്തറിലേക്കുള്ള പ്രവേശനം, വിസ, കോവിഡ് പരിശോധനാ ചട്ടങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ തുടങ്ങി ഖത്തറിലുള്ളവരും ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സന്ദർശകരും ഹയാ കാർഡ് ഉടമകളും അറിയാൻ

-നവംബർ 1 മുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വിസകൾക്കും ബിസിനസ് വിസകൾക്കും നിയന്ത്രണം.

-ഖത്തറിലേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം.

-ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാനും സാധിക്കും.

-വിദേശികളായ ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.

-യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. സൗദിയിലേക്ക് ലോകകപ്പിന് 10 ദിവസം മുൻപ് നവംബർ 10 മുതൽ പ്രവേശിക്കാം.

-ഖത്തറിലേക്ക് പ്രവേശിക്കാൻ ഇഹ്‌തെറാസ് പ്രീ -രജിസ്‌ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും ആവശ്യമില്ല.

ഖത്തറിലെ താമസക്കാർ അറിയാൻ

-കോവിഡ് സ്റ്റാറ്റസ് ആപ്പ് ആയ ഇഹ്‌തെറാസ് ആരോഗ്യകേന്ദ്രങ്ങളിലെ പ്രവേശനത്തിന് മാത്രം മതി.

-വിദേശ യാത്ര കഴിഞ്ഞെത്തുന്നവർക്ക് കോവിഡ് പരിശോധന വേണ്ട.

-ഖത്തറിലെ സർക്കാർ ഹെൽത്ത് സെൻ്ററുകളിൽ 70 ശതമാനം സേവനങ്ങളും വെർച്വൽ, ഓൺലൈൻ വഴി ആയിരിക്കും.

-ലോകകപ്പിലെ പ്രധാന കാർണിവൽ വേദിയായ ദോഹ കോർണിഷ് സ്ട്രീറ്റ് അടക്കുന്നതോടെ പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രം.

-സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും.

-പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിങ് റോഡിൻ്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയും നിയന്ത്രണമുണ്ട്.

TAGGED:fifa worldcuphayya cardQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഹോട്ടലില്‍ റൂം എടുത്ത് വരെ പ്ലാന്‍ ചെയ്തു; മരക്കാറിനെതിരെ വലിയതോതില്‍ ഡീഗ്രേഡിംഗ് നടന്നെന്ന് സഹനിര്‍മാതാവ്

October 12, 2023
News

കെ വിദ്യ ഹൈക്കോടതിയില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

June 11, 2023
News

കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍

April 12, 2023
News

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ ഉത്തരവ്

July 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?