തിരുവനന്തപുരത്ത് പോത്തന്‍കോട് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് 15കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിതാവിനെ ആക്രമിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൃക്ക രോഗിയായ പിതാവിനെയാണ് മകന്‍ ആക്രമിച്ചത്. പിതാവ് മകനെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് 15കാരന്‍ പറഞ്ഞു.
അച്ഛന്റെ മുഖത്ത് മുളക്‌പൊടി വിതറി, വായില്‍ തുണി തിരുകിയ ശേഷം തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് കൃത്യം ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ അച്ഛനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ മകന്‍ ജനല്‍ കമ്പിയില്‍ കയര്‍ കെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് നാട്ടുകാര്‍ കണ്ടതോടെ മുറി ചവിട്ടിപ്പൊളിച്ചാണ് 15കാരനെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.