യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ മുൻകൈയ്യെടുത്ത നടത്തുന്ന ചർച്ചകളാണ് പുതിയ പ്രതീക്ഷയ്ക്ക് വഴി തുറന്നിരിക്കുന്നത്. ഖത്തറിലും യുഎഇയിലുമായി ഇതിനോടകം പല റൌണ്ട് ചർച്ചകൾ നടന്നുവെന്നാണ് സൂചന. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധരി ച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.