EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ താത്കാലികമായി നിർത്തിവച്ച് കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ താത്കാലികമായി നിർത്തിവച്ച് കോടതി
Diaspora

നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ താത്കാലികമായി നിർത്തിവച്ച് കോടതി

Web Desk
Last updated: May 26, 2024 9:12 PM
Web Desk
Published: May 26, 2024
Share

സനാ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയ്ക്ക് താത്കാലിക ആശ്വാസം. വധശിക്ഷാ നടപടികൾ യെമൻ കോടതി തത്കാലത്തേക്ക് നിർത്തിവച്ചു. കേന്ദ്രസർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ് കോടതിയുടെ നടപടി. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യെമനീസ് പൌരനാണ് ഇക്കാര്യം സേവ് നിമിഷ പ്രിയ ആക്ഷൻ കൌണ്സിലിനെ അറിയിച്ചത്.

അതിനിടെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യെമനിലെത്തിയ അമ്മ പ്രേമകുമാരിയുടെ വിസാ കാലാവധി നീട്ടി. ഇതോടെ അവർക്ക് യെമനിൽ തുടരാം. നേരത്തെ മൂന്ന് മാസത്തെ വിസയാണ് പ്രേമകുമാരിക്ക് അനുവദിച്ചിരുന്നത്. ഇതിൽ ഒരു മാസം ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ഏപ്രിൽ 20-നാണ് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യെമനിൽ വ്യവസായിയായ സാമുവേൽ ജെറോമും അവിടെ എത്തിയത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വ‍‍ർഷമായി ജയിലിൽ കഴിയുന്ന മകളെ 11 വർഷത്തിന് ശേഷം പ്രേമകുമാരി നേരിൽ കണ്ടിരുന്നു. ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥർക്കൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം സമയം നിമിഷ പ്രിയക്കൊപ്പം ചിലവിടാൻ പ്രേമകുമാരിയെ ജയിൽ അധികൃത‍ർ അനുവദിച്ചു. ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവസരം നൽകി.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ​കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായും അയാളുടെ ​ഗോത്രവിഭാ​ഗം തലവൻമാരുമായും ചർച്ച നടത്തി ദിയാധനത്തിൽ ധാരണയാക്കാനാണ് ശ്രമം.

 

TAGGED:nimisha priyaSave nimisha priyaYemen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

August 7, 2023
DiasporaNewsUncategorized

യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യ

July 21, 2024
Diaspora

2025-ഓടെ കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസർക്കാർ

August 13, 2023
Diaspora

പ്രതിവ‍ർഷ ലാഭം നൂറ് കോടി: കരിപ്പൂ‍ർ നോട്ടമിട്ട് വമ്പൻ കമ്പനികൾ, ഒപ്പം കേരള സ‍ർക്കാരും

August 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?