EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മൈസൂരുവിൽ രാജാവിനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കി ബിജെപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മൈസൂരുവിൽ രാജാവിനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കി ബിജെപി
News

മൈസൂരുവിൽ രാജാവിനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കി ബിജെപി

Web Desk
Last updated: March 13, 2024 10:52 PM
Web Desk
Published: March 13, 2024
Share

മൈസൂരു: കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മൈസൂരുവിൽ നിർണായക രാഷ്ട്രീയ നീക്കവുമായി ബിജെപി. മൈസൂറു ലോക്സഭാ സീറ്റിൽ മൈസൂരു രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത വാഡിയാറെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിറ്റിംഗ് എംപി പ്രതാപ് സിംഹയെ മാറ്റിയാണ് മൈസൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സർപ്രൈസ് സ്ഥാനാർത്ഥിയായി യദുവീറിനെ മത്സരിപ്പിക്കുന്നത്.

2015 മെയ് 28-ന് തൻ്റെ 23-ാം വയസ്സിലാണ് മൈസൂരു രാജകുടുംബത്തിൻ്റെ തലവനായി യദുവീർ ചുമതലയേറ്റത്. വോഡയാർ രാജവംശത്തിലെ 27-ാമത്തെ രാജാവായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. നിലവിൽ 31 വയസ്സുള്ള യദുവീ‍ർ അമേരിക്കയിലാണ് വിദ്യാഭ്യാസം പൂ‍ർത്തിയാക്കിയത്.

യദുവീറിനെ പോലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു അദ്ദേഹത്തിൻ്റെ മുൻ​ഗാമിയായ ശ്രീകണ്ഠദത്ത നരസിംഹരാജ വാഡിയാറും. 1974-ൽ മൈസൂരുവിൻ്റെ അവസാന രാജാവായിരുന്ന ജയചാമരാജ വാഡിയാരുടെ മരണത്തിന് പിന്നാലെയാണ് ശ്രീകണ്ഠദത്ത നരസിംഹരാജ രാജാവായി ചുമതലയേറ്റത്. അഞ്ച് തവണ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച നരസിംഹരാജ ഒരു തവണ ബിജെപിക്ക് വേണ്ടിയും മൈസൂരുവിൽ നിന്നും മത്സരിച്ചു. നാല് തവണയും വിജയിക്കുകയും ചെയ്തു. കോൺ​ഗ്രസിൽ ചേ‍ർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നരസിംഹരാജ ഇടക്കാലത്ത് ബിജെപിയിലേക്ക് പോകുകയും പിന്നെ തിരികെ കോൺ​ഗ്രസിലേക്ക് മടങ്ങി വരികയുമായിരുന്നു.

നരസിംഹരാജ വാഡിയാർ 2013-ൽ തൻ്റെ അറുപതാം വയസ്സിലാണ് മരണപ്പെടുന്നത്. നരസിംഹരാജയ്ക്ക് മക്കളില്ലാതിരുന്നതിനാൽ പിന്നീടുള്ള രണ്ട് വ‍ർഷം ഔദ്യോ​ഗികമായി രാജകുടുംബത്തിന് തലവനില്ലായിരുന്നു. പിന്നീട് 2015-ലാണ് നരസിംഹരാജയുടെ പത്നി പ്രമോദ ദേവി വാഡിയാർ 14 മാസം നീണ്ട ചർച്ചകൾക്കും അന്വേഷണത്തിനും ഒടുവിൽ ബന്ധുവായ യദുവീറിനെ മകനായി ദത്തെടുക്കാൻ തീരുമാനിച്ചത്. ദത്തെടുക്കൽ ചടങ്ങോടെ യുവരാജാവിനെ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്ന് പുനർനാമകരണം ചെയ്തു. രാജസ്ഥാനിലെ ദുംഗർപൂർ രാജകുടുംബത്തിൽ നിന്നുള്ള ത്രിഷിക കുമാരി വാഡിയറെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. തൃഷികയുടെ അച്ഛൻ ഹർഷവർധൻ സിംഗ് ബിജെപി രാജ്യസഭാ എംപിയായിരുന്നു.

പഴയ മൈസൂരു മേഖലയിൽ (ദക്ഷിണ കർണാടക) രാജകുടുംബത്തിന് ഇപ്പോഴും ജനങ്ങൾക്ക് ഇടയിൽ വലിയ ബഹുമാനവും ആദരവുമുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ബിജെപി അദ്ദേഹത്തെ മത്സരത്തിന് ഇറക്കുന്നത്.

TAGGED:bengaluruMysuruMysuru KingMysuru royal Family
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടും

December 10, 2023
News

പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു, ലക്ഷ്യം മുഖ്യമന്ത്രിയാണ്, മാസപ്പടി വിവാദത്തിൽ ഇ പി ജയരാജൻ

August 16, 2023
News

പി വി അൻവർ ഉന്നയിച്ച കാര്യങ്ങളിൽ CBI അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

September 3, 2024
DiasporaNews

വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

November 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?