EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘പ്രവർത്തകനെന്ന നിലയിലും കലാകാരനെന്ന നിലയിലും അവഗണിച്ചു’: ബിജെപി വിട്ട് രാജസേനൻ സിപിഎമ്മിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘പ്രവർത്തകനെന്ന നിലയിലും കലാകാരനെന്ന നിലയിലും അവഗണിച്ചു’: ബിജെപി വിട്ട് രാജസേനൻ സിപിഎമ്മിൽ
NewsUncategorized

‘പ്രവർത്തകനെന്ന നിലയിലും കലാകാരനെന്ന നിലയിലും അവഗണിച്ചു’: ബിജെപി വിട്ട് രാജസേനൻ സിപിഎമ്മിൽ

Web Desk
Last updated: June 3, 2023 9:11 AM
Web Desk
Published: June 3, 2023
Share

സംവിധായകനും ബിജെപി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ സിപിഎമ്മിൽ ചേരും. സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെ കണ്ട ശേഷമാണ് സിപിഎമ്മിലേക്ക് മാറുന്ന കാര്യം രാജസേനൻ അറിയിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായ അവ​ഗണനയാണ് പാ‍ർട്ടി മാറ്റത്തിന് കാരണമെന്ന് രാജസേനൻ പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ മത്സരിച്ച രാജസേനൻ 20,294 വോട്ടുകൾ നേടിയിരുന്നു.

രാജസേനൻ്റെ വാക്കുകൾ –

കലാകാരനെന്ന നിലയിലും ബിജെപി പ്രവ‍ർത്തകനെന്ന നിലയിലും താങ്ങാൻ പറ്റാത്ത അവ​ഗണനയാണ് ബിജെപിയിൽ നിന്നും നേരിട്ടത്. കോടാമ്പക്കത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനൊക്കെ സിനിമയിലേക്ക് എത്തിയത്. ഒരു ഡാൻസ് മാസ്ററ്ററുടെ മകനാണ് ഞാൻ. കോടാമ്പാക്കത്ത് പട്ടിണി കിടന്ന് സിനിമ പഠിച്ച് ജീവിതം സിനിമയ്ക്കായി സമ‍ർപ്പിച്ച ആളാണ്. മുന്നോട്ടുള്ള ഒരു പ്രവർത്തനവും സ്മൂത്തായിട്ടില്ല പോകുന്നത്.

ആശയപരമായി ബിജെപിയോട് വിയോജിപ്പ് തോന്നിയിട്ട് കുറച്ചധികം കാലമായി. എന്നിട്ടും അച്ചടക്കമുള്ള പ്രവർത്തകനായി തുട‍ർന്നു. എന്നിട്ടും വിയോജിപ്പും വിമർശനങ്ങളും പലയിടത്തും പറഞ്ഞിട്ടുണ്ട്. ഞാനൊരു പിരപ്പൻകോടുകാരനാണ്, ആ നാടൊരു കമ്മ്യൂണിസ്റ്റ് കോട്ടയാണ്. എൻ്റെ സഹോദരനും സഹോദരിയും പോലും പാർട്ടിക്കാരാണ്. ആദ്യം ഞാൻ മനസ്സിലാക്കിയ ആശയവും കമ്മ്യൂണിസമാണ്. അങ്ങനെയൊരു കുടുംബത്തിൽ നിന്നാണ് ബിജെപിയിലേക്ക് വന്നത്. മോദിജിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിൻ്റെ ഉയർച്ചയും കണ്ടിഷ്ടപ്പെട്ടാണ് ബിജെപിയിലേക്ക് വന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

News

അബുദാബിയിൽ വമ്പൻ യാനങ്ങൾ അണിനിരക്കും!

August 8, 2022
News

കട്ടപ്പനയിലെ സഹകരണ ബാങ്കിൽ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്

December 21, 2024
NewsSports

ഖത്തറിലേത് അവസാന ലോകകപ്പ്; വിരമിക്കൽ സൂചന നൽകി മെസി

October 7, 2022
News

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം

May 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?