EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഹുലിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, പൂജപ്പുര ജയിലിലേക്ക് മാറ്റും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഹുലിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, പൂജപ്പുര ജയിലിലേക്ക് മാറ്റും
News

രാഹുലിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, പൂജപ്പുര ജയിലിലേക്ക് മാറ്റും

Web Desk
Last updated: January 9, 2024 7:06 PM
Web Desk
Published: January 9, 2024
Share

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. ഇന്ന് രാവിലെയാണ് അടൂരിലെ വീട്ടിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത രാഹുലിനെ പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി രാഹുലിനെ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു. ഈ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാഹുലിനെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തത്. രാഹുലിനെ വൈകാതെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

അതേസമയം പിണറായി വിജയന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യട്ടേയെന്നും പോരാട്ടം വിജയം കാണുന്നത് പിണറായി വിജയൻ കാണുമെന്നും രാഹുൽ റിമാൻഡ് ചെയ്യപ്പെട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.

നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി.

TAGGED:Rahul MamkootathilYouth Congress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു

June 28, 2024
News

യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു 

February 4, 2023
News

താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ

August 1, 2023
News

പാകിസ്ഥാനിലെ മാധ്യമ നിയന്ത്രണം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

September 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?