തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പെണ്കുട്ടി. രാഹുലുമായി അടുപ്പത്തിലായിരുന്ന പെണ്കുട്ടിയാണ് പരാതി നൽകിയത്. രാഹുലിൽ നിന്നും ഇവർ ഗർഭം ധരിക്കുകയും പിന്നീട് അബോർഷന് നിർബന്ധിക്കപ്പെടുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് യുവതി ബന്ധുക്കളോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ചാറ്റുകളും ഓഡിയോ മെസേജുകളുമടക്കം ഡിജിറ്റൽ തെളിവുകളും മുഖ്യമന്ത്രി നൽകിയ പരാതിയിലുണ്ട് എന്നാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. അതേസമയം മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ യുവതി കുഴഞ്ഞുവീണുവെന്നും സൂചനയുണ്ട്.
അതേസമയം പരാതി നൽകി യുവതി മടങ്ങിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തിയത് അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. പീഡനപരാതിയിൽ അതിവേഗ നടപടിക്ക് കർശന ചട്ടമുള്ളതിനാൽ യുവതിയുടെ പരാതിയിൽ അതിവേഗം നടപടിയുണ്ടാവും എന്നാണ് സൂചന. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയാൽ പിന്നാലെ തന്നെ യുവതിയുടെ മൊഴിയെടുത്ത് എഫ്ഐആർ ഇടും. എഫ്ഐആർ ഇട്ടു കഴിഞ്ഞാൽ പിന്നെ എംഎൽഎ സ്ഥാനത്ത് തുടരുക എന്നതും രാഹുലിനെ വെല്ലുവിളിയാവും. പാർട്ടിയിൽ ഇപ്പോൾ കിട്ടുന്ന പിന്തുണ കൂടി ഇതോടെ രാഹുലിന് ഇല്ലാതെയാവും.
അതേസമയം കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ള കാലത്തോളം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുൽ പ്രതികരിച്ചു. യുവതി പരാതി നൽകിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്
രാഹുലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –




