EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം
News

സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം

News Desk
Last updated: December 1, 2022 9:22 AM
News Desk
Published: December 1, 2022
Share

സ്കോട്‌ലൻഡിൽ സ്ഥിരതാമസമാക്കിയ മലയാളിക്ക് നേരെ വംശീയ ആക്രമണമുണ്ടായി. സ്കോട്‌ലൻഡിലെ തലസ്ഥാനമായ എഡിൻബറയിൽ സ്ഥിരതാമസമാക്കിയ മലയാളി ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് ക്രൂരമായ  ആക്രമണത്തിനിരയായത്. ഫെറി റോഡ്‌ പ്രദേശത്ത്‌ രാത്രി ജോലി കഴിഞ്ഞു ഇദ്ദേഹം ബസ്‌ കാത്തുനിൽക്കുകയായിരുന്നു. ഈ സമയം അങ്ങോട്ടെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചു. എന്നാൽ ബിനു മാറി പോകുവാൻ ശ്രമിച്ചെങ്കിലും ഇവർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത്‌ പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടതോടെ താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ്‌ എടുത്ത്‌ ഓടുകയും ചെയ്തു.

നാട്ടുകാർ പൊലീസിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബിനുവിനെ വീട്ടിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി ബിനു ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ ബിനു ഞെട്ടലോടെ പറഞ്ഞു. എന്നാൽ പൊതുവേ വംശീയ ആക്രമണങ്ങൾ സ്കോട്‌ലൻഡിൽ സാധാരണ കുറവാണ്. എന്നാലിപ്പോൾ ഇത്തരം ആക്രമണങ്ങൾ കൂടി വരുന്നത്‌ ഇന്ത്യൻ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

അടുത്തിടെയായി ഇവിടേക്ക് ഏഷ്യൻ വംശജരുടെയും വിദ്യാർഥികളുടെയും വരവ്‌ കൂടിയത്‌ തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നുണ്ട് എന്നതിന്റെ സൂചനയാണിതെന്നാണ് അനുമാനിക്കുന്നത്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള രാത്രി കാല യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ പുതുതായി എത്തുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും ആക്രമണം നേരിട്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്.

ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കാൻ‌ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനം കൈരളി യുകെ നടത്തിവരുന്നതായാണ് റിപ്പോർട്ട്‌. അതേസമയം ബിനുവിനുണ്ടായ ദുരനുഭവം ബിനു തന്നെ വിഡിയോയിലൂടെ പങ്കുവയ്ക്കുകയും മറ്റുള്ളവർക്ക്‌ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആക്രമണത്തെ ധൈര്യ പൂർവ്വം ചെറുത്ത ബിനുവിനെ എഡിൻബറയിലെ മലയാളി സമൂഹം അഭിനന്ദിച്ചു.

TAGGED:Racist abuse
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി: വീണ ജോര്‍ജ്

May 26, 2023
News

താന്‍ കത്തയച്ചിട്ടില്ല, കത്തയച്ച വ്യക്തിയെ അറിയാം; മോദിയ്‌ക്കെതിരായ ഭീഷണിക്കത്തില്‍ പേരുള്ള ജോസഫ് ജോണി

April 22, 2023
News

വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്

November 6, 2025
News

മെസ്സിയെ കാണാൻ എട്ടാം ക്ലാസുകാരൻ നിബ്രാസ് ഖത്തറിലേക്ക്

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?