EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ;മന്ത്രിയെ വഴി തടഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ;മന്ത്രിയെ വഴി തടഞ്ഞു
News

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ;മന്ത്രിയെ വഴി തടഞ്ഞു

Web News
Last updated: July 17, 2024 10:44 AM
Web News
Published: July 17, 2024
Share

വയനാട്: കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വയനാട് കല്ലൂരിൽ മന്ത്രി ഒ.ആർ‌.കെളുവിനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. റോ‍ഡ് ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തിൽ പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരണപ്പെട്ടത്. വയലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തു വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.പ്രദേശത്തു വന്യജീവികളെത്തുന്നത് സ്ഥിരം സംഭവമാണെന്നു നാട്ടുകാർ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത വിധം ആശങ്കയിലാണ് നാട്ടുകാർ.

തകർന്ന ഫെൻസിങ് കടന്നെത്തിയ കൊമ്പനാണ് കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു തൊട്ട് സമീപത്തു വെച്ച് ആക്രമിച്ചത്.വയലിൽ നിലയുറപ്പിച്ചിരുന്ന ആന പാഞ്ഞടുത്താണ് രാജുവിനെ ആക്രമിച്ചത്. മാറോട് ഊരിൽ കാട്ടാനയുടെ ആക്രമണം ഇത് ആദ്യമായല്ല. മുമ്പ് രാജുവിന്റെ സഹോദരൻ ബാബുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ബാബു ഇന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് വീണ്ടുമൊരു ആനക്കലി. ഇതോടെ ആശങ്ക ഇരട്ടിയായി;കാടിറങ്ങി വരുന്ന ആനക്കൂട്ടം സമീപത്തെ വയലിലാണ് തമ്പടിക്കുക, പല സമയങ്ങളിലും വീടുകളിലുമെത്തി.

ഇരുട്ടായാൽ ഈ മേഖലയിലാർക്കും പുറത്തിറങ്ങാൻ പോലും പറ്റാറില്ല . തകർന്ന ഫെൻസിങ് പുനസ്ഥാപിച്ചില്ലെന്നും പ്രദേശത്തെ ട്രഞ്ച് കാര്യക്ഷമമല്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. കൃഷി നശിപ്പിക്കൽ പതിവായതോടെ ഊരിലെ മിക്ക കർഷകരും വിത്തിറക്കാറുമില്ല. വന്യ ജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടിയാണ് നാട്ടുകാരുടെ പ്രതിഷേധം

TAGGED:deathElephant Attacko r keluprotestrajuwayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

Editoreal PlusNewsVideos

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയ ആളെ കാണാൻ പാണക്കാട് സാദിഖലി തങ്ങൾ എത്തി

September 29, 2022
News

ഹിറ്റ്മാൻ അല്ല ‘ഡക്ക് മാൻ’ ട്രോളുകളിൽ നിറഞ്ഞ് രോഹിത് ശർമ്മ

May 6, 2023
News

ജപ്തി നോട്ടീസിനടിച്ച ‘ഭാഗ്യക്കുറി’

October 13, 2022
News

ഐക്കൺ ഓഫ് ദി സീ; ലോകത്തെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ സർവ്വീസിനൊരുങ്ങുന്നു

June 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?