വിഴിഞ്ഞത്ത് സമരക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ സർക്കാരിന് 85 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പോലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമരക്കാര്‍ തകര്‍ത്തു.
പ്രദേശത്ത് സംഘർഷം നനിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് രാവിലെ സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാന ചര്‍ച്ച നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞത് തീരവാസികളുമായും അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കലക്ടറുമായും ചര്‍ച്ച നടത്തും.