EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച വൃദ്ധന് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച വൃദ്ധന് ദാരുണാന്ത്യം
News

വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച വൃദ്ധന് ദാരുണാന്ത്യം

ഉത്തരേന്ത്യയിൽ പല ട്രാക്കുകളിലും വന്ദേഭാരത് ട്രെയിൻ കന്നുകാലികളെ ഇടിച്ചിടുന്നത് പതിവാണ്

Web Desk
Last updated: April 21, 2023 8:05 AM
Web Desk
Published: April 21, 2023
Share

ജയ്പൂർ: അതിവേഗതയിൽ എത്തിയ വന്ദേഭാരത് ട്രെയൻ ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തേക്ക് വീണ് റെയിൽ പാളത്തിലിരുന്നയാൾ മരിച്ചു. രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാറിലാണ് സംഭവം. മുൻ റെയിൽവേ ഉദ്യോഗസ്ഥനായ ശിവ് ദയാൽ ശർമ്മയാണ് മരിച്ചത്. 23 വർഷം മുമ്പ് ഇന്ത്യൻ റെയിൽവേയിൽ ഇലക്‌ട്രീഷ്യനായി വിരമിച്ചയാളാണ് ശർമ്മ. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

കാളി മോറി ഗേറ്റിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പശുവിൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗം 30 മീറ്റർ ദൂരേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇവിടെ ട്രാക്കിൽ ഇരിക്കുകയായിരുന്ന ശിവദയാലിൻ്റെ ദേഹത്തേക്കാണ് ഈ ഭാഗം വന്നു വീണത്. അപകടസ്ഥലത്ത് വച്ചു തന്നെ ശിവദയാൽ മരണപ്പെട്ടു. ശിവദയാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഉത്തരേന്ത്യയിൽ പല ട്രാക്കുകളിലും വന്ദേഭാരത് ട്രെയിൻ കന്നുകാലികളെ ഇടിച്ചിടുന്നത് പതിവാണ്. മുംബൈ-ഗുജറാത്ത് റൂട്ടിലോടുന്ന ട്രെയിനുകളാണ് ഇത്തരത്തിൽ അപകടങ്ങൾ ഏറെയും ഉണ്ടാക്കുന്നത്. മുംബൈ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം കഴിഞ്ഞ ആദ്യത്തെ ആഴ്ച തന്നെ കന്നുകാലികളെ ഇടിച്ച് അപകടത്തിൽപ്പെടുകയും ട്രെയിനിൻ്റെ മുൻവശത്തെ പാനലുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. ഒക്‌ടോബർ 29 ന് ഗുജറാത്തിലെ വൽസാദിലെ അതുലിന് സമീപത്ത് വച്ചും വന്ദേഭാരത് ട്രെയിൻ പശുവിനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. അപകടം പതിവായതോടെ 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ്റൂട്ടിൽ വേലി കെട്ടാൻ പശ്ചിമറെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

TAGGED:mumabiRajasthanvandebharath
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കും

September 20, 2022
News

പ്രഭാത സവാരിക്കിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞടുത്തു; രക്ഷപ്പെട്ടത് ഫുട്പാത്തിലേക്ക് ചാടിയിറങ്ങി; വന്‍ സുരക്ഷാ വീഴ്ച

June 15, 2023
News

‘ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ’; മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണെന്ന് എ എ റഹീം

June 8, 2023
News

പുതിയ പാർട്ടി രൂപീകരിക്കും,കേരളത്തിൽ എല്ലായിടത്തും മത്സരിക്കും: പി വി അൻവർ

October 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?