EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര’; വിശേഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര’; വിശേഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു
Entertainment

‘അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര’; വിശേഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു

News Desk
Last updated: January 15, 2024 6:05 PM
News Desk
Published: January 15, 2024
Share

അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്ന ടാഗ്ലൈനോടെ സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറില്‍  അനി സൂരജ്  നിര്‍മ്മിക്കുന്ന ചിത്രം ‘വിശേഷം’, കൊച്ചിയില്‍ ഇന്ന് ചിത്രീകരണം ആരംഭിച്ചു.  സൂരജ് ടോം സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് മധുസൂദനന്‍ തിരക്കഥ എഴുതി സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി- ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.

കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന  ‘വിശേഷം’ ഒരു നര്‍മ്മത്തില്‍ പൊതിഞ്ഞ കുടുംബ ചിത്രമാണ്. സൂരജ് ടോം മുമ്പ് ‘പാ.വാ’ (2016), ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ (2018), ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ (2021) തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.  ആല്‍ബര്‍ട്ട് പോളാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സംഗീതസംവിധായകനായ  ആനന്ദ് മധുസൂദനന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘വിശേഷ’ത്തിനുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, വരികള്‍,  സംഗീതം എന്നിവ നിര്‍വഹിച്ചിരിക്കുന്നതും ആനന്ദ് തന്നെയാണ്. ‘മോളി ആന്റി റോക്സ്’, ‘പാ.വാ’, ‘പ്രേതം’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതവും, ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിന്റെ രചനയും ആനന്ദ്  മുന്‍പ് നിര്‍വഹിച്ചിട്ടുണ്ട്.

ഒരു അഭിനയതാവ് എന്ന നിലയില്‍ ആനന്ദിന്റെ മലയാള സിനിമയിലേക്കുള്ള ഉറച്ച കാല്‍വെപ്പ് തന്നെയായിരിക്കും ‘വിശേഷം.’ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിനുശേഷം ആനന്ദ് മധുസൂദനനും സൂരജ്  ടോമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിശേഷം’. സാഗര്‍ അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്  നിര്‍വഹിക്കുക ‘മധുര മനോഹര മോഹം’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാളവിക വി. എന്‍ ആയിരിക്കും.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന  ചിത്രത്തില്‍, ബൈജു എഴുപുന്ന, ജോണി ആന്റണി, അല്‍ത്താഫ് സലിം, കുഞ്ഞി കൃഷ്ണന്‍, വിനീത് തട്ടില്‍, ശരത് സഭ, മാലാ പാര്‍വതി, ഷൈനി രാജന്‍, ജിലു ജോസഫ്, സരസ ബാലുശ്ശേരി, അജിത മേനോന്‍, അമൃത, ആന്‍ സലീം എന്നിവരടങ്ങുന്ന വലിയ താരനിരയും ഉണ്ട്.

കോസ്റ്റ്യൂം ഡിസൈനര്‍ മഞ്ജുഷ രാധാകൃഷ്ണന്‍, കലാസംവിധായകന്‍ അനീഷ് ഗോപാല്‍, മേക്കപ്പ്  നജില്‍ അഞ്ചല്‍ എന്നിവരടങ്ങുന്നതാണ് ‘വിശേഷ’ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കൂടാതെ, ടീമില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇഖ്ബാല്‍ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹസന്‍ ഹസരത്ത് എച്ച്, എന്നിവരും ഉള്‍പ്പെടുന്നു. അണ്‍ലോക്കിന് വേണ്ടി നിശ്ചലദൃശ്യങ്ങള്‍ കൃഷ്ണകുമാര്‍ അളഗപ്പനും,  ടൈറ്റില്‍ & എ.ഐ ആല്‍വിന്‍ മലയാറ്റൂരും കൈകാര്യം ചെയ്യും.  ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനും അണ്‍ലോക്ക് തന്നെയാണ്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത  ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍.

 

 

TAGGED:VISESHAM
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

‘2018’ മേക്കിംഗ് വീഡിയോ; പുറത്തുവിട്ട് അക്കാദമി

January 4, 2024
EntertainmentNews

ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ

August 8, 2022
Entertainment

ചിരിയോർമകൾ ബാക്കി; മലയാളത്തിൻ്റെ ശ്രീനി വിട വാങ്ങി

December 20, 2025
Entertainment

അമ്മാവന്‍, വസന്തം എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്, പൊളിറ്റിക്കല്‍ കറക്ടനസ് നല്ലതാണെന്ന് ഞാന്‍ വിശ്വസിച്ച് തുടങ്ങി: അജു വര്‍ഗീസ് 

September 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?