വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പിലും അന്തിമ തീരുമാനമായി. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 5.20നാണ് ട്രെയിന്‍ പുറപ്പെടുക. 10.02 ന് ഷൊര്‍ണൂരെത്തുന്ന ട്രെയിന്‍ കാസര്‍ഗോഡ് 1.25ന് എത്തിച്ചേരും.
തിരിച്ച് 2.30നായിരിക്കും ട്രെയിന്‍ തിരിച്ച് സര്‍വീസ് നടത്തുക. രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരു സര്‍വീസ് പൂര്‍ത്തിയാക്കാന്‍ ട്രെയിന്‍ എട്ട് മണിക്കൂര്‍ അഞ്ച് മിനുട്ട് എടുക്കും.
ട്രെയിനിന് ഷൊര്‍ണൂരിലും സ്‌റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിച്ചില്ല.
ഏപ്രില്‍ 25നാണ് വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
വന്ദേ ഭാരതിന്റെ വേഗത തിരുവനന്തപുരം-ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.