EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു, യാത്രക്കാരനെതിരെ കേസ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു, യാത്രക്കാരനെതിരെ കേസ് 
News

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു, യാത്രക്കാരനെതിരെ കേസ് 

News Desk
Last updated: March 12, 2023 9:52 AM
News Desk
Published: March 12, 2023
Share

എയർ ഇന്ത്യയിലെ ശുചിമുറിയിലിരുന്ന് പുകവലിച്ച യാത്രക്കാരനെതിരെ കേസെടുത്തു. 37കാരനായ രമാകാന്തിനെതിരെയാണ് സഹർ പൊലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് ഇയാൾ പുകവലിക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കൂടാതെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ക്യാബിൻ ക്രൂ അറിയിച്ചു. യുഎസ് പൗരത്വമുള്ളയാളാണ് രമാകാന്ത്.

മുംബൈയിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അധികൃതർ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ശുചിമുറിയിൽ നിന്ന് അലാറം കേട്ടപ്പോഴാണ് ക്യാബിൻ ക്രൂ ശ്രദ്ധിച്ചത്. അദ്ദേഹത്തിൻ്റെ കയ്യിൽ സിഗരറ്റ് കണ്ട ഉടൻ തന്നെ അത് വാങ്ങി. ഇതിൽ പ്രകോപിതനായ രമാകാന്ത് ക്രൂ അംഗങ്ങളോട് തട്ടിക്കയറി. അദ്ദേഹത്തെ സീറ്റിൽ കൊണ്ടിരുത്തിയെങ്കിലും അല്പസമയം കഴിഞ്ഞപ്പോൾ ഇയാൾ വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് കണ്ട് ആളുകൾ ഭയന്നു. തുടർന്ന് ഇയാളുടെ കാലും കയ്യും കെട്ടി സീറ്റിലിരുത്തുകയായിരുന്നു. എന്നാൽ ബാഗിൽ മരുന്നുകളുണ്ടെന്ന് രമാകാന്ത് പറഞ്ഞെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഒരു ഇ- സിഗരറ്റ് കണ്ടെത്തിയെന്നും ക്രൂ അംഗം പറഞ്ഞു.

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച 24കാരി അറസ്റ്റിലായിരുന്നു. വിമാനം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉടൻ പ്രിയങ്ക ചക്രവർത്തി എന്ന യുവതിയെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. പിന്നീട് ജാമ്യം നൽകി ഇവരെ വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്‌.

TAGGED:air indiaindiaLondonSmoking
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

എം എ യൂസഫ് അലിക്കെതിരായ വ്യാജ ആരോപണം; മറുനാടൻ ഷാജൻ സ്കറിയക്ക് ലഖ്നൗ കോടതി സമൻസ്

May 2, 2023
News

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഇന്ന് സുപ്രിം കോടതിയിൽ അവസാന പ്രവൃത്തിദിനം

November 8, 2024
News

പഠനത്തില്‍ മിടുക്കി, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല; ഗൂഢാലോചനയ്ക്ക് പിന്നില്‍ അട്ടപ്പാടി കോളേജിലെ പ്രിന്‍സിപ്പല്‍: കെ. വിദ്യ

June 22, 2023
Editoreal PlusNewsVideos

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയ ആളെ കാണാൻ പാണക്കാട് സാദിഖലി തങ്ങൾ എത്തി

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?