EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ റെയിൽ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റിയിട്ട ഭൂമി സ്വതന്ത്ര്യമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ റെയിൽ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റിയിട്ട ഭൂമി സ്വതന്ത്ര്യമായി
News

കെ റെയിൽ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റിയിട്ട ഭൂമി സ്വതന്ത്ര്യമായി

Web Desk
Last updated: May 20, 2026 12:18 PM
Web Desk
Published: May 20, 2026
Share

തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കി വിഡി സതീശൻ സർക്കാർ. ഇതോടെ പദ്ധതി ഒദ്യോഗികമായി ഇല്ലാതെയായി. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കാൻ മന്ത്രിസഭായോഗം റവന്യൂ വകുപ്പിന് നിർദേശം നൽകി. ഇതോടൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കെ റെയിൽ സമരക്കേസുകളെല്ലാം റദ്ദാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെ റെയിൽ ഔദ്യോഗിക വിജ്ഞാപനം റദ്ദാക്കുന്നതോടെ കേരളമൊട്ടാകെ സ്ഥാപിച്ച മഞ്ഞക്കുറ്റികളും അപ്രസക്തമാകും. അലൈൻമെൻ്റിൽ വന്ന ഭൂമിയുടെ ക്രയവിക്രയത്തിനും ഇനി യാതൊരു തടസ്സമുണ്ടാകുമില്ല.

അതേസമയം സിൽവർ ലൈനിന് ബദൽ പദ്ധതി വരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കൃത്യമായ ഡിപിആർ ഇല്ലാത്തതും വലിയ പാരിസ്ഥിതിക ദുരന്തത്തിലും വഴിവയ്ക്കാവുന്ന പദ്ധതിയായിരുന്നു സിൽവർ ലൈൻ. ഏതാണ്ട് 300 കിലോമീറ്റർ കേരളത്തെ വിഭജിച്ചാണ് ഈ റെയിൽവേ ലൈൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പലയിടത്തും വലിയ വെള്ളപ്പൊക്കത്തിന് പദ്ധതി കാരണമായേക്കും. ഈ സാഹചര്യത്തിലാണ് സിൽവർലൈൻ പിൻവലിച്ചത്. പിണറായി സർക്കാർ തന്നെ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. ഇപ്പോൾ വിജ്ഞാപനം പിൻവലിച്ചതോടെ ആ പദ്ധതി ഇല്ലാതെയായി. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് കൊണ്ടുള്ള അതിവേഗ റെയിൽപ്പാത പദ്ധതി സർക്കാർ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

TAGGED:K RailSilver Linevd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; പല ഐ ഫോണുകളുടെയും വില പകുതിയാകും

August 8, 2023
News

കളർകോട് അപകടം;മഴയിൽ കാറിന്റെ ഡ്രൈവറുടെ കാഴ്ച്ച മങ്ങിയത് അപകട കാരണെമന്ന് നി​ഗമനം

December 3, 2024
News

വി​ക​സ​ന സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ സൗദി ലോ​ക​ത​ല​ത്തി​ൽ ഒ​ന്നാ​മതെന്ന് ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ

December 27, 2022
News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

October 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?