യുഎഇയിൽ ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയിൽ 47 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 45 ഡിഗ്രി സെൽഷ്യസായും ചൂട് ഉയരും. ചിലയിടങ്ങളിൽ അന്തരീക്ഷം മേഘാവൃതവും മൂടൽമഞ്ഞുള്ളതുമായിരിക്കും. ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.