EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
News

‘കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

News Desk
Last updated: August 12, 2022 11:01 AM
News Desk
Published: August 12, 2022
Share

അങ്കമാലിയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഉദ്ഘാടനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കുമ്മനടിച്ചത് താനല്ലെന്ന് എംഎല്‍എ കുറിപ്പില്‍ വിശദീകരിച്ചു. കെട്ടിടത്തിന്റെ മൊത്തം ഉദ്ഘാടകന്‍ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം ചെയ്യാന്‍ തന്നോടാണ് ആവശ്യപ്പെട്ടിരുന്നതെന്ന് എം.എല്‍.എ പറഞ്ഞു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തതാണ്. എം.എല്‍.എയാണ് ഉദ്ഘാടകനെന്നു കടയുടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക തന്റെ നേരെ നീട്ടി. എന്നാല്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് താന്‍ പറഞ്ഞു. ഇതാണ് അവിടെ സംഭവിച്ചതെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വിശദീകരിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

കുമ്മനടിച്ചത് ഞാനല്ല, ബഹു. നടന്‍ മമ്മൂട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മൂട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മൂട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എംഎല്‍എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എംഎല്‍എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങിനല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മൂട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

TAGGED:ELDOSE KUNNAMPALLYMAMMOOTTY
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

ട്വിറ്റർ സിഇഒ സ്ഥാനം വോട്ടിനിട്ട് മസ്ക്

December 20, 2022
News

കാറിൽ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു; പ്രതി അറസ്റ്റിൽ

November 4, 2022
News

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശം; കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി

June 12, 2023
News

യാത്രക്കാരുടെ ബാഗേജുകള്‍ 24 മണിക്കൂറിനകം നല്‍കും; ദുബായ് വിമാനത്താവളം പ്രവ‍ർത്തനസജ്ജം

April 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?