യുഎഇയിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും ചൂട് ഉയരും. ഉച്ചയോടെ ചിയിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം 20 മുതൽ 85 ശതമാനം വരെ ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.