EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്
Diaspora

ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്

Web Desk
Last updated: March 9, 2026 1:49 PM
Web Desk
Published: March 9, 2026
Share

ദുബായ്: ​ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്നതിനിടയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ചാണ് പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി​ഗതികളെ കുറിച്ച് ച‍ർച്ച നടത്തിയത്.

യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇരുനേതാക്കൾക്കിടയിൽ ചർച്ചയായി. അതേസമയം, സൗദിയിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി ഇന്ന് കൊല്ലപ്പെട്ടു. ഇതോടെ ​ഗൾഫ് സംഘ‍ർഷത്തിൽ മരിച്ച മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി.

അതിനിടെ, കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്‌തബ അലി ഖമനെയിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്‌തബ ഖമനെയി. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് ഇദ്ദേഹം. അയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന മുജ്‌തബ, ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഇറാൻ വിപ്ലവ ഗാർഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിനിടെ ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിൽ പ്രധാന ഘടകമായത്.

യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മുജ്തബയുടെ ഈ അധികാരലബ്ധി. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത പദവിയിൽ സംഭവിക്കുന്ന ആദ്യത്തെ ‘കുടുംബവാഴ്ച’ എന്ന നിലയിൽ ഈ നിയമനം രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമായി മുതിർന്ന മതപണ്ഡിതന്മാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്.

TAGGED:Donald TrumpUAEUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

വസ്ത്രധാരണവും ശ്രദ്ധിക്കണം; ബാപ്‌സ് ക്ഷേത്രം വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നു

March 2, 2024
Diaspora

മൂന്ന് മാസം കൊണ്ട് ദുബായ് വിമാനത്താവളത്തിൽ പിടികൂടിയത് 366 വ്യാജ യാത്രാരേഖകൾ

June 3, 2024
News

യുഎഇ ആകാശത്ത് സൂപ്പർമൂൺ തെളിയും!

August 9, 2022
Diaspora

ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു, വിലാപയാത്ര ടെഹ്‌റാനിൽ പുരോഗമിക്കുന്നു

July 6, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?