EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിലെ 28 പൊതുവിദ്യാലയങ്ങൾ താൽക്കാലികമായി സ്വകാര്യ മേഖലയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിലെ 28 പൊതുവിദ്യാലയങ്ങൾ താൽക്കാലികമായി സ്വകാര്യ മേഖലയ്ക്ക്
News

യുഎഇയിലെ 28 പൊതുവിദ്യാലയങ്ങൾ താൽക്കാലികമായി സ്വകാര്യ മേഖലയ്ക്ക്

Web desk
Last updated: March 7, 2023 6:56 AM
Web desk
Published: March 7, 2023
Share

യുഎഇയിലെ 28 പൊതു വിദ്യാലയങ്ങൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക്​ കൈമാറും. മന്ത്രിസഭ യോഗത്തിൽ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് ​മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്തൂമാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. മൂന്ന്​ വർഷത്തേക്കാണ്​ സ്കൂളുകൾ വിട്ടുനൽകുക.

അൽ അജ്യാൽ സ്കൂളുകളുടെ പ്രവർത്തന മാതൃകയ്ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയതിന് പിന്നാലെയാണിത്. സർക്കാർ സ്കൂളുകളിൽ കൂടുതൽ സ്വദേശികൾക്ക് ​സൗജന്യ വിദ്യാഭ്യാസത്തിന്​ അവസരം നൽകുന്ന പദ്ധതിയാണ്​ അൽ അജ്യാൽ. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 28 സ്കൂളുകൾ സ്വകാര്യ മേഖലക്ക്​ കൈമാറുന്നത്​.

എണ്ണം നിജപ്പെടുത്തി വിദേശ വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനം നൽകും. സ്വകാര്യ മേഖലയിലെ വിദ​ഗ്ദരുടെ സേവനം ഇതുവഴി സർക്കാർ സ്കൂൾ കുട്ടികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്‍റെ ഭാഗമായാണ്​ സ്കൂളുകൾ കൈമാറുന്നത്​. പദ്ധതി പ്രകാരം രണ്ട്​ സിലബസുകൾ കൂടിച്ചേരുന്നതിനാൽ വിദ്യാർഥികൾക്ക്​ കൂടുതൽ വൈവിധ്യങ്ങൾ ഉൾക്കൊള്ളാനും അടുത്തറിയാനും കഴിയും. പ്രാദേശിക സിലബസിൽ അറബിക്, ഇസ്​ലാമിക് എജ്യുക്കേഷൻ, മോറൽ എജ്യുക്കേഷൻ, സോഷ്യൽ സ്റ്റഡീസ് എന്നിവ നിർബന്ധമാണ്​. അന്താരാഷ്ട്ര സിലബസിൽ സയൻസിനും ഗണിതത്തിനുമായിരിക്കും പ്രാമുഖ്യം നൽകുക.

TAGGED:PrivatizationPublic SchoolsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും

July 7, 2023
News

സൽമാൻ റുഷ്ദിയുടെ കണ്ണിന്റെ കാഴ്ചയും കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു

October 24, 2022
News

സൗദിയിൽ വിസ്മയം തീർത്ത് സൂര്യകാന്തി തോട്ടം

October 20, 2022
News

യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

November 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?