EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 
News

ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 

News Desk
Last updated: March 8, 2023 12:58 PM
News Desk
Published: March 8, 2023
Share

ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ ഇലോൺ മസ്ക് അപമാനിച്ചു. ഐസ് ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് ട്വിറ്ററിലൂടെ മോശമായി പെരുമാറിയത്. മസ്കുലർ അട്രോഫി രോഗബാധിതനായ ഹാലിയുടെ രോഗാവസ്ഥയെ അധിക്ഷേപിച്ച മസ്കിനെതിരെ ട്വിറ്ററിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയ‍ർന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലാക്കിയതോടെ മസ്ക് ഖേദപ്രകടനം നടത്തി.

പ്രിയപ്പെട്ട ഇലോൺ മസ്ക്,  ഒൻപത് ദിവസമായി കമ്പനിയുടെ കംപ്യൂട്ടറിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. എച്ച്ആറുമായി ബന്ധപ്പെട്ടപ്പോൾ മറുപടി കിട്ടിയില്ല. ജോലി നഷ്ടമായോ ഇല്ലയോ എന്നെങ്കിലും വ്യക്തമാക്കണം. ഇതായിരുന്നു ഹറാൽദുർ തോർലൈഫ്സൺ എന്ന ഹാലി ട്വിറ്ററിലൂടെ മസ്കിനോട് ചോദിച്ചത്. അൽപ്പസമയം കഴിഞ്ഞപ്പോൾ എന്താണ് ട്വിറ്ററിൽ ജോലിയെന്ന് മസ്ക് ഹാലിയോട് ചോദിച്ചു. ഇതിന് ഹാലി നൽകിയ മറുപടിയോട് പരിഹാസ രൂപേണയായിരുന്നു മസ്കിന്റെ പ്രതികരണം

ഐസ് ലാൻഡിലെ എറ്റവും പ്രമുഖ കമ്പനികളിലൊന്നായി വളർന്ന യുഎനോയെ ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊണ്ടും മികച്ച ഡിസൈനുകൾ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് ഹാലി. അദ്ദേഹത്തോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. കൈ വയ്യാത്തയാൾ ഇവിടെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന തരത്തിൽ വരെ അധിക്ഷേപം നീണ്ടു. ഇതിന് പിന്നാലെ ഹാലിയും ശക്തമായി തിരിച്ചടിച്ചു. സദാസമയം അംഗരക്ഷകരെ കൂടെ കൂട്ടുന്ന മസ്കിന്റെ ഭയത്തെ ഹാലി പരിഹസിച്ചു. കൂടാതെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം മസ്കിനോട്‌ ആവശ്യപ്പെട്ടു. എന്നാൽ മസ്ക് അധിക്ഷേപം തുടർന്നു. അതേസമയം ലോകത്തിലെ എറ്റവും സമ്പന്നനായ മനുഷ്യൻ അൽപ്പനാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.

TAGGED:CaliforniaDisabled employeeElon muskIcelandTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

സ്പീക്കർ തിരഞ്ഞെടുപ്പ്: അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

September 10, 2022
News

വീസാ അപേക്ഷകളിലെ നടപടി കാല താമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം

January 30, 2023
News

യുക്രൈനിന്റെ നാല് പ്രവിശ്യകൾ ഇന്ന് റഷ്യയുമായി കൂട്ടിചേർക്കും

September 30, 2022
DiasporaNews

ഇഹ്തെറാസ്: വാണിജ്യ സ്ഥാപനങ്ങളെ ഒഴിവാക്കി

October 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?