ഇന്ന് നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം അദ്ദേഹത്തിന് പകരമായി സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത് തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ സൗദ് രാജകുമാരനായിരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അന്തരിച്ച ഫഹദ് രാജാവിന്റെ ചെറുമകനാണ് ബിൻ മുഹമ്മദ് അൽ സൗദ്. 2018 മുതല്‍ മന്ത്രിസഭയിലെ അംഗവും നിലവില്‍ സഹമന്ത്രിയുമാണദ്ദേഹം. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി സഖ്യകക്ഷികളുടെ നേതാക്കന്മാരെയെല്ലാം ബ്രിട്ടൺ ക്ഷണിച്ചിരുന്നു.
സൗദി ആഭ്യന്തര വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം സൗദിയെ പ്രതിനിധീകരിച്ചുകൊണ്ട് ബിന്‍ മുഹമ്മദ് അല്‍ സൗദ് പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയിൽ പാശ്ചാത്യരാജ്യങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് ഇതിനെ നോക്കികാണുന്നത് . ഖഷോഗിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അല്‍ സൗദ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മൃതദേഹം കക്ഷണങ്ങളാക്കി നശിപ്പിച്ചു കളയുകയായിരുന്നു. കേസില്‍ 8 പ്രതികള്‍ക്ക് സൗദി പബ്ലിക് പ്രോസിക്യൂഷൻ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.