EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്‌കറിൽ മുത്തമിട്ട് ഇന്ത്യ; ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഓസ്‌കറിൽ മുത്തമിട്ട് ഇന്ത്യ; ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം
Entertainment

ഓസ്‌കറിൽ മുത്തമിട്ട് ഇന്ത്യ; ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം

Web News
Last updated: March 13, 2023 4:29 AM
Web News
Published: March 13, 2023
Share

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഇന്ത്യയിലേക്ക്. “ദി എലിഫന്റ് വിസ്പെറേഴ്സ്” ആണ് 95–ാം ഓസ്കറിൽ പുരസ്കാരം നേടിയത്. കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.

മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാൽപ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

സിഖ്യ എന്റെർടൈൻമെന്റ് നിർമ്മിച്ച ചിത്രം 2022 ഡിസംബർ 8മുതലായിരുന്നു ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. തമിഴ്നാട് മുതുമലൈ ദേശീയ പാർക്കിൻറെ പശ്ചാത്തലത്തിലാണു ഡോക്യുമെൻററി. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസിവിഭാഗത്തിൻറെ നേർചിത്രവും എലഫൻറ് വിസ്പറേഴ്സ് വരച്ചിടുന്നുണ്ട്. തമിഴിലാണ് ഡോക്യുമെൻററി ഒരുക്കിയിരിക്കുന്നത്. കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്ന ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഗോൺസാൽവസ് ഡോക്യുമെൻററി ഒരുക്കിയത്.

TAGGED:Indian filmOscarThe Elephant Whisperers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

എമ്പുരാന് ശേഷം മുരളീഗോപിയുടെ സ്ക്രിപ്റ്റിൽ ബഹുഭാഷ ചിത്രം: നായകനായി ആര്യ

August 7, 2024
Entertainment

ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി രേഖാ ഭോജ്

November 16, 2023
Entertainment

‘സിനിമ പറയേണ്ടത് ഇന്നത്തെ കഥ, രണ്ടാം ഭാ​ഗം പ്രഖ്യാപിക്കേണ്ടത് ബിസിനസിന് വേണ്ടിയാവരുത്’

May 13, 2024
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?