68ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ആലപ്പുഴയിലെ പുന്നമടക്കായലിൽ വച്ച് നടക്കുന്ന വള്ളംകളിയുടെ 40 ലക്ഷം രൂപയോളം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയിട്ടുള്ളത്. കോവിഡിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി വള്ളം കളിക്ക് ആവേശം ഇരട്ടിയാണ്.
ഉച്ചയ്‌ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം അദ്ദേഹം പതാക ഉയർത്തും
ചെറുതും വലുതുമായിട്ടുള്ള 79 വള്ളങ്ങളാണ് മത്സരത്തിനൽ പങ്കെടുക്കുന്നത് . ഇതില്‍ 20 എണ്ണവും ചുണ്ടന്‍വള്ളങ്ങളാണ്. പകൽ 11 മണിയോടു കൂടി ചെറു വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. ഇത് രണ്ടാം തവണയാണ് നെഹ്റു ട്രോഫി, ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാകുന്നത്. 9 വള്ളങ്ങള്‍ക്ക് ചാമ്പ്യന്‍സ് ബോട്ട് ലീഗിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.