EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി, സ്വീകരിച്ച് പള്ളി വികാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി, സ്വീകരിച്ച് പള്ളി വികാരി
News

തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി, സ്വീകരിച്ച് പള്ളി വികാരി

Web News
Last updated: January 15, 2024 1:41 PM
Web News
Published: January 15, 2024
Share

തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് സുരേഷ് ഗോപി പള്ളിയില്‍ എത്തിയത്. നേരത്തെ സുരേഷ് ഗോപി സ്വര്‍ണ കിരീടം നേര്‍ന്നിരുന്നു. മകളുടെ വിവാഹത്തിനോട് അടുപ്പിച്ചാണ് നേര്‍ച്ച നിറവേറ്റുകയായിരുന്നു.

കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നത്. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സ്വര്‍ണ കിരീടം സമര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ രൂപത്തിന് മുമ്പില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കിരീടം വികാരിക്ക് കൈമാറി. സുരേഷ് ഗോപി മകള്‍ക്കും ഭാര്യയ്ക്കുമൊപ്പം ആ കരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയും ചെയ്തു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യമുണ്ട്. ഇത് മുന്നില്‍ കണ്ട് അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

TAGGED:Actor Suresh GopiBJPgolden crown
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ചെറിയ പെരുന്നാൾ അവധി കഴിഞ്ഞ് യുഎഇ വീണ്ടും തിരക്കിലേക്ക്

April 24, 2023
News

ഡൽഹിയിൽ വൻസ്ഫോടനം: ഒൻപത് മരണം, രാജ്യത്താകെ അതീവ ജാഗ്രത

November 10, 2025
News

ഗിനിയയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മോചനത്തിൽ അനിശ്ചിതാവസ്ഥ

November 10, 2022
News

സജി ചെറിയാന്റെ മല്ലപ്പളളി പ്രസം​ഗം;‘ഭരണഘടനയെ മാനിക്കുന്നതല്ല ’;പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി;അന്വേഷണത്തോട് സഹകരിക്കുമെന്ന് ഹൈക്കോടതി

November 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?