EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍; നടപടി ആവശ്യപ്പെട്ട് സമരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍; നടപടി ആവശ്യപ്പെട്ട് സമരം
News

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍; നടപടി ആവശ്യപ്പെട്ട് സമരം

Web News
Last updated: June 5, 2023 7:29 AM
Web News
Published: June 5, 2023
Share

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുറുകുന്നു. രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കമാണ് കോളേജിനെതിരെ സമരവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പെണ്‍കുട്ടി മരിച്ച ദിവസം എച്ച്.ഒ.ഡി (ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്) യുടെ മുറിയില്‍ പോയി വന്നതിന് ശേഷമാണ് പെണ്‍കുട്ടിയുടെ മുഖം മാറിയതെന്നും അതുവരെ ശ്രദ്ധ സന്തോഷവതിയായിരുന്നെന്നും സഹപാഠികള്‍ പറയുന്നു. എച്ച് ഓ ഡിയെ കണ്ടു വന്നതുമുതല്‍ കരച്ചിലായിരുന്നു. അപ്പോള്‍ മുതലാണ് പെണ്‍കുട്ടി മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു കൊണ്ടിരുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴും കുഴഞ്ഞുവീണതാണെന്നാണ് ആശുപത്രി അധികൃതരോട് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റിരുന്നു എന്നാണ് അധ്യാപകര്‍ കാരണമായി പറയുന്നത്. ഇതുവരെ പ്രശ്‌നമല്ലാതിരുന്ന കുട്ടി പിന്നെ എങ്ങനെയാണ് പെട്ടെന്ന് തോല്‍വിയുടെ കാരണത്തില്‍ ആത്മഹത്യ ചെയ്യുക എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജിലെ പ്രിന്‍സിപ്പാള്‍, മറ്റു അധ്യാപകര്‍ എന്നിവര്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

TAGGED:amal jyoti collegestudent proteststudent suicideSuicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

മൊബൈൽ പൊട്ടിത്തെറിച്ചുള്ള മരണം: ഏറെ സമയം വീഡിയോ കണ്ടതിനാൽ ബാറ്ററി ചൂടായി പൊട്ടിത്തെറിച്ചെന്ന് നിഗമനം 

April 25, 2023
News

ഗൂഗിൾ സ്ട്രീറ്റ് വ്യൂ: കേരളത്തിലെ 80 ശതമാനം പ്രധാനപാതകളും മാപ്പിലായി

May 30, 2023
News

പുലിറ്റ്‌സര്‍ ജേതാവ് സന്ന ഇര്‍ഷാദ് മട്ടൂവിന് യാത്രാവിലക്ക്

October 19, 2022
News

തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?