സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 20 പൈസ എന്ന നിരക്കിനാണ് വര്‍ധിപ്പിച്ചത്. 40 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് വര്‍ധനവ് ഉണ്ടായിരിക്കില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കണം.
അതേസമയം ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് നിരക്ക് കൂടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.





