EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റുപോയത് ആറ് ലക്ഷം ടിക്കറ്റുകൾ: റിലീസിന് മുൻപേ ജവാൻ്റെ കുതിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റുപോയത് ആറ് ലക്ഷം ടിക്കറ്റുകൾ: റിലീസിന് മുൻപേ ജവാൻ്റെ കുതിപ്പ്
Entertainment

അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റുപോയത് ആറ് ലക്ഷം ടിക്കറ്റുകൾ: റിലീസിന് മുൻപേ ജവാൻ്റെ കുതിപ്പ്

Web Desk
Last updated: September 4, 2023 10:06 PM
Web Desk
Published: September 4, 2023
Share

ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജവാന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം. സെപ്തംബർ ഏഴിന് ചിത്രം ലോകവ്യാപകമായി റിലീസാവാനിരിക്കെ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ചിത്രത്തിൻ്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതിനോടകം സിനിമയുടെ ആറ് ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.

അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ഇതിനോടകം 17.5 കോടി രൂപയുടെ കളക്ഷൻ കിട്ടി കഴിഞ്ഞു. സെപ്തംബർ ഒന്നിനാണ് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. കേവലം നാല് ദിവസം കൊണ്ടാണ് ആറ് ലക്ഷം ടിക്കറ്റുകൾ വിറ്റുപോയത്. ചിത്രം റിലീസാവാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കേ ഇരുപത് കോടിക്ക് മുകളിൽ അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ ജവാൻ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സണ്ണി ഡിയോൾ അഭിനയിച്ച ഗദ്ദർ 2 അഡ്വാൻസ് ബുക്കിംഗിലൂടെ 18.5 കോടി രൂപ കളക്ട് ചെയ്ത് റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് റിലീസിന് മുൻപേ തന്നെ ജവാൻ തിരുത്തിക്കുറിക്കാനാണ് സാധ്യത. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരാണ് ജവാനിൽ അഭിനയിക്കുന്ന മറ്റു പ്രമുഖതാരങ്ങൾ. ദീപിക പദുക്കോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാറൂഖ് എത്തുന്നതെന്നാണ് വിവരം. പൂണെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ. അനിരുദ്ധ് രവിചന്ദ്രർ ആദ്യമായി സംഗീതം നിർവഹിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

January 8, 2025
Entertainment

തമിഴ്നാട്ടിൽ മാത്രം അൻപത് കോടി കളക്ഷൻ: മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിലേക്ക്

March 17, 2024
EntertainmentNews

ട്രൂ സ്‌റ്റോറി എന്ന് എഴുതിയാല്‍ മാത്രം പോര, ട്രൂ ആയിരിക്കണം; കേരള സ്‌റ്റോറി പ്രൊപഗാണ്ട ചിത്രമെന്ന് കമല്‍ഹാസന്‍

May 28, 2023
Entertainment

2.5 കോടി വാങ്ങിയിട്ടും പദ്മിനിയുടെ പ്രമോഷന്റെ ഭാഗമായില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി

July 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?