കൊച്ചി: യുവതിയെ ബലാത്സംഗ ചെയ്ത കേസിൽ സിദ്ദിഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണസംഘം.സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അവകാശപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ വെച്ച് എസ്പി മെറിൻ ജോസഫാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സുപ്രിംകോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്ന ഫോൺ, വാട്‌സാപ്പ് ചാറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക്ക് തെളിവുകൾ ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണസംഘം പറയുന്നു.





