EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്: മുഹമ്മദ് സലാ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്: മുഹമ്മദ് സലാ
DiasporaNews

എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്: മുഹമ്മദ് സലാ

Web News
Last updated: November 18, 2024 3:52 PM
Web News
Published: November 18, 2024
Share

ഷാർജ: 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF 2024) അവസാന ദിനത്തിൽ ഗ്ലോബൽ ഫുട്ബോൾ ഐക്കൺ മുഹമ്മദ് സലാ നിറസാന്നിധ്യമായി. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ യാത്രയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് സലാഹ് തൻ്റെ നേട്ടങ്ങൾക്ക് കാരണം വായനയുടെ പരിവർത്തന ശക്തിയാണെന്ന് പറഞ്ഞു: “എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്.

പിച്ചിലെ അസാധാരണമായ വേഗത, കൃത്യത, സ്ഥിരത എന്നിവയ്ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന സലാ, തൻ്റെ മാനസികാവസ്ഥയും കരിയറും രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾ വഹിച്ച അഗാധമായ പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു “ഞാൻ ചെൽസി വിട്ടതിന് ശേഷം ഞാൻ ഒരുപാട് വായിക്കാൻ തുടങ്ങി,”ആളുകൾ എങ്ങനെ വിജയിക്കും, നല്ല വെക്തിത്വം കൈവരിക്കാൻ എന്താണ് വേണ്ടത്?.” ഇതിനെല്ലാമുളള ഉത്തരം എനിക്ക് കിട്ടിയത് പുസ്തകങ്ങളിൽ നിന്നുമാണ്.സ്വയം കണ്ടെത്തലിൻ്റെയും ഒരു സംസ്കാരം സ്വീകരിക്കാൻ അദ്ദേഹം സദസ്സിനെ പ്രോത്സാഹിപ്പിച്ചു. വ്യത്യസ്ഥമായ തലങ്ങൾ മനസ്സിലാക്കാനും സ്വയം കണ്ടെത്താനും പുസ്തകങ്ങൾ സഹായിക്കുമെന്ന് സലാ സദസ്സിനോട് പറഞ്ഞു.ജീവിത പ്രതിസന്ധികൾ, ബന്ധങ്ങൾ ഇവയെ പറ്റിയുളള കാര്യങ്ങൾ താൻ പഠിച്ചത് സൈക്കോളജി പുസ്തകങ്ങളിൽ നിന്നുമാണെന്നും സലാ കൂട്ടിച്ചേർത്തു.

ഈജിപ്റ്റിൽ നിന്നും തന്റെ കരിയർ ആരംഭിച്ച സലാ എത്തിയത് ലോക ഫൂട്ട്ബോളിന്റെ നെറുകയിലാണ്. വായനാശീലം എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും പരിപോഷിപ്പിക്കുന്നുവെന്നും, രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങിയ എന്റെ കുടുംബത്തിലെ പ്രധാനപ്പെട്ട ഭാ​ഗമാണ് വായനയും ലൈബററിയും. അറബിക്ക് ,ഇം​ഗ്ലീഷ് പുസ്തകങ്ങൾ അതിലുണ്ട്, എവിടെ യാത്ര പോയാലും ഒരു പുസ്തകം താൻ ബാ​ഗിൽ കരുതുമെന്നും ഉറങ്ങുന്നതിന് മുൻപ് വായിക്കുമെന്നും സലാ പറയുന്നു. ഞാൻ പിന്തുടർന്ന പാതയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന കുട്ടികൾക്കായി വൈകാതെ ആത്മകഥ എഴുതുമെന്നും സലാ പറഞ്ഞു.

 

 

 

TAGGED:muhammed salasharja book fairSharja Book Fest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

2017 ൽ മോദിയുടെ ചിത്രം കീറി, കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ ശിക്ഷയായി വിധിച്ച് കോടതി 

March 28, 2023
News

‘ദ കേരള സ്റ്റോറി’ റദ്ദ് ചെയ്ത പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ

May 18, 2023
Diaspora

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

December 23, 2024
News

വന്ദേഭാരത് കേരളത്തിന്: ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, 8 സ്റ്റോപ്പുകൾ

April 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?