EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൈസൂരു – മാനന്തവാടി അതിവേ​ഗപ്പാത പദ്ധതി നടപ്പാക്കണമെന്ന് ​ഗഡ്കരിയോട് സിദ്ധരാമയ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മൈസൂരു – മാനന്തവാടി അതിവേ​ഗപ്പാത പദ്ധതി നടപ്പാക്കണമെന്ന് ​ഗഡ്കരിയോട് സിദ്ധരാമയ്യ
Entertainment

മൈസൂരു – മാനന്തവാടി അതിവേ​ഗപ്പാത പദ്ധതി നടപ്പാക്കണമെന്ന് ​ഗഡ്കരിയോട് സിദ്ധരാമയ്യ

Web Desk
Last updated: June 30, 2024 8:21 PM
Web Desk
Published: June 30, 2024
Share

ബെംഗളൂരു: ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെത്തിയാണ് സിദ്ധരാമയ്യ വീണ്ടും ​മൂന്നാം തവണയും കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രിയായ നിതിൻ ​ഗഡ്കരിയെ കണ്ടത്. ​ഗഡ്കരിയെ അഭിനദിച്ച സിദ്ധരാമയ്യ ക‍ർണാടകയിലെ വിവിധ റോഡ് നി‍ർമ്മാണ പദ്ധതികൾ നടപ്പാക്കാൻ സഹായം തേടുകയും ചെയ്തു.

5,225 കിലോമീറ്റർ നീളം വരുന്ന ക‍ർണാടകയിലെ 39 റോഡുകൾ ദേശീയപാതയായി വിജ്ഞാപനം ചെയ്യുന്നതടക്കം വിവിധ പദ്ധതികൾ ​ഗഡ്കരിക്ക് മുൻപിൽ സിദ്ധരാമയ്യ കൊണ്ടുവന്നു. തത്ത്വത്തിൽ അനുമതി ലഭിച്ചിട്ടും ഈ റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്തംഭിച്ചിരിക്കുകയാണെന്ന് ഗഡ്കരിയെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മൈസൂരിനെ കേരളത്തിലെ മാനന്തവാടിയുമായി ബന്ധിപ്പിക്കുന്ന 90 മീറ്റർ അതിവേ​ഗപ്പാത പദ്ധതിക്ക് അനുമതി നൽകണമെന്നും സിദ്ധരാമയ്യ ചർച്ചയിൽ ​ഗഡ്കരിയോട് ആവശ്യപ്പെട്ടു. മൈസൂരുവിൽ നിന്നും ജയപുര, എച്ച്.ഡി കോട്ട വഴി വയനാട്ടിലെ മാനന്തവാടിയിൽ വരെ നീളുന്ന പദ്ധതിയാണിത്. പദ്ധതിക്ക് ഇതിനോടകം പ്രിൻസിപ്പൽ അപ്രൂവൽ ലഭിച്ചതാണെന്നും പദ്ധതി യഥാർത്ഥ്യമാക്കാൻ ഇടപെടണമെന്നും ​ഗഡ്കരിയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ബെലഗാവി-ഹുനഗുണ്ട-റായിച്ചൂർ ഹൈവേ (NH748A), ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേ, സൂറത്ത്-ചെന്നൈ എക്‌സ്പ്രസ് ഹൈവേ, ബെംഗളൂരു സബർബൻ റിംഗ് റോഡ്, കർണാടകയിലെ ഗ്രീൻഫീൽഡ് ബൈപ്പാസ് തുടങ്ങി കർണാടകയിൽ നിലവിൽ പുരോ​ഗമിക്കുന്ന പദ്ധതികൾക്ക് സിദ്ധരാമയ്യ ​ഗഡ്കരിയെ നന്ദി അറിയിച്ചു.

TAGGED:gadkariHigh Speed bypassJ SiddaramaiahManthavadiMysuruNithin gadkariSiddaramaiah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

EntertainmentNews

വടക്ക് ദിക്കിലൊരു’: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

October 24, 2024
Entertainment

ജയറാമിന് പിന്നാലെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും

January 2, 2024
Entertainment

ജയം രവി ചിത്രം ‘ജീനി ! ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്ത്

March 25, 2024
Entertainment

നൂറ് കോടി ക്ലബിൽ ആവേശം: ഈ വർഷത്തെ നാലാമത്തെ 100 കോടി സിനിമ 

April 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?