EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിഗരറ്റ് വാങ്ങിയ പണം ഗൂഗിള്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കട ഉടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിഗരറ്റ് വാങ്ങിയ പണം ഗൂഗിള്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കട ഉടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു
News

സിഗരറ്റ് വാങ്ങിയ പണം ഗൂഗിള്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കട ഉടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു

Web News
Last updated: July 5, 2023 4:56 AM
Web News
Published: July 5, 2023
Share

കൊല്ലം വള്ളിക്കാവില്‍ സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടയുടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. കടയുടമയായ ഉദയകുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്. പണം ഗൂഗിള്‍പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശികളായ പ്രവീണ്‍, ശ്രീക്കുട്ടന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉദയകുമാറിന്റെ കടയില്‍ നിന്ന് പ്രവീണും ശ്രീക്കുട്ടനും സിഗരറ്റ് വാങ്ങിയതിന്റെ പണമായ 40 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്ന് യുവാക്കള്‍ പറഞ്ഞു. എന്നാല്‍ പണമായി തരാമോ എന്ന് കടയുടമ ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കയ്യില്‍ കിട്ടിയ കത്തിയെടുത്ത് പ്രതികള്‍ ഉദയകുമാറിനെ നെഞ്ചില്‍ കുത്തുകയായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയെയും പ്രതികള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് കരുനാഗപ്പിള്ളി പൊലീസ് അറിയിച്ചു.

TAGGED:cigarettesGoogle Pay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആശയവും അര്‍ത്ഥവും രാഹുല്‍; നിര്‍ദേശിച്ചത് മമത; പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’യെന്ന് പേര് വന്ന വഴി

July 19, 2023
DiasporaNews

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ

February 13, 2023
NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024
News

ഇഫ്താർ വിരുന്നൊരുക്കാൻ റിജേഷും ജെഷിയുമില്ല; പ്രിയസുഹൃത്തുകൾക്ക് വേദനയോട് വിട ചൊല്ലി ദേരയിലെ മലയാളി സമൂഹം

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?