EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിൽ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിൽ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം
News

ഇന്ത്യയിൽ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

News Desk
Last updated: September 24, 2022 1:53 PM
News Desk
Published: September 24, 2022
Share

ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഡൽഹിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും സേവനങ്ങൾക്ക് തുടക്കമിടുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. അതേസമയം സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (Vi), അദാനി ഡേറ്റ നെറ്റ്‍വര്‍ക്കുകള്‍ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. കരാറടിസ്ഥാനത്തിൽ 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നൽകിയിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വരാനിരിക്കുന്ന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി സേവനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി സേവനം ലഭ്യമാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാർ നൽകുന്ന വാഗ്‌ദാനം.

തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും 5ജി എത്തുക. പിന്നീട്, 2023 അവസാനമാകുമ്പോഴേക്കും രാജ്യമാകെ 5ജി എത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്രം അറിയിച്ചു. 4ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും 5ജി യുടെ ഇന്‍റര്‍നെറ്റ് വേഗത. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിൽ മാത്രമേ സേവനം ലഭ്യമാകുകയുള്ളു എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

TAGGED:5gNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

EntertainmentNews

50 കോടി ക്ലബ്ബിൽ കയറി ചാക്കോച്ചന്റെ കേസ്

August 29, 2022
News

പല്ല് ഉന്തിയതിന്റെ പേരിൽ യുവാവിന് ജോലി നഷ്ടമായ സംഭവം; വനം വകുപ്പ് നിസ്സഹായരാണെന്ന് മന്ത്രി

December 25, 2022
News

സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം

November 9, 2023
DiasporaNews

രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും

December 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?