ചെറിയ പെരുന്നാൾ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈദ് മുബാറക് സന്ദേശത്തോട് കൂടിയുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കുവയ്ച്ചു. ദുബൈ രാജകുടുംബത്തിൻ്റെ ചിത്രങ്ങളടങ്ങിയ വീഡിയോയിൽ ദുബൈ നഗരത്തിൽ കാഴ്ചകളും അദ്ദേഹത്തിൻ്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഹംദാൻ രാജകുമാരൻ്റെ കുഞ്ഞുങ്ങളെ ഓമനിക്കുന്ന ദൃശ്യങ്ങളും കാണാം.
View this post on Instagram
തൻ്റെ ദൈനംദിന ജീവിതത്തിലെ പല നിമിഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ഷെയ്ഖ് ഹംദാൻ ജനങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. അദ്ദേഹം സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിൻ്റേയും മക്കൾക്കൊപ്പം സമയം ചിലവിടുന്നതിൻ്റേയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലുണ്ട്.
നേരത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്നിരുന്നു. “യുഎഇക്കും ഇവിടുത്തെ ജനങ്ങൾക്കും പുതുവത്സരാശംസകൾ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ സന്തോഷങ്ങൾ ശാശ്വതമാക്കുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യട്ടെ.” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
كل عام والإمارات وشعبها بخير .. كل عام وأمتنا العربية والإسلامية في خير .. كل عام والعالم إلى خير وسلام … تقبل الله طاعاتكم .. وأدام أفراحكم .. وحقق جميع أمانيكم ..
— HH Sheikh Mohammed (@HHShkMohd) April 20, 2023