ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിച്ച വേദിയെന്ന് ലോക റെക്കോർഡ് നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ശനിയാഴ്ച നടന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ഷാർജ പുതിയ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 244 ഏകദിനങ്ങളും 9 ടെസ്റ്റുകളും 28 ടി20 മത്സരങ്ങളും ഉൾപ്പെടെ 281 മത്സരങ്ങൾ നടത്തിയാണ് ഷാർജ ഒന്നാമതെത്തിയത്.
രണ്ടാംസ്ഥാനത്തുള്ള സിഡ്നിയിൽ 280 മത്സരങ്ങളാണ് നടന്നത്. 159 ഏകദിനവും 110 ടെസ്റ്റും 11 ട്വന്റി20യും ഉൾപ്പെടുന്നു. 1882ൽ സ്ഥാപിച്ച ഗ്രൗണ്ടാണിത്. മൂന്നാംസ്ഥാനം ഓസ്ട്രേലിയയിലെതന്നെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനാണ്. ഇതുവരെ 279 മത്സരങ്ങൾ മെൽബണിൽ നടന്നു. ഇതിൽ 114 ടെസ്റ്റും 149 ഏകദിനവും 15 ട്വന്റി20യും ഉൾപ്പെടുന്നു. നാലാംസ്ഥാനത്ത് സിംബാബെയിലെ ഹരാരെയുണ്ട്. 237 മത്സരങ്ങൾ. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിലെ ലോഡ്സിൽ 221 മത്സരങ്ങളാണ് നടന്നത്.